മന്ത്രി സജി ചെറിയാന്‍ ഉടന്‍ രാജി വയ്ക്കണമെന്ന് വി.ഡി.സതീശന്‍; ഹൈക്കോടതി വിധി മുഖ്യമന്ത്രിക്ക് കൂടിയുള്ള തിരിച്ചടി

ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ രാജിവച്ച ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. “കേസില്‍ തുടര്‍ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. പിന്‍വാതിലിലൂടെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് കൂടിയുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധി. അടിയന്തിരമായി മന്ത്രി സജി ചെറിയാന്‍ രാജി വയ്ക്കണം. സജി ചെറിയാനെ തിരിച്ചെടുത്ത മുഖ്യമന്ത്രിയുടെ നടപടി തെറ്റായിരുന്നു എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ നിലപാടാണ് ഹൈക്കോടതി ശരിവച്ചത്.” -വി.ഡി.സതീശന്‍ പറഞ്ഞു.

Also Read: മന്ത്രിക്ക് എതിരായ കേസില്‍ സ്വതന്ത്രാന്വേഷണം നടക്കില്ല; സിബിഐ അന്വേഷണമാണ് വേണ്ടെതെന്ന് ഹര്‍ജി നല്‍കിയ അഭിഭാഷകന്‍

ഭരണഘടനക്ക് എതിരെയുള്ള പരാമര്‍ശങ്ങളിലൂടെ വിവാദമായ മന്ത്രി സജി ചെറിയാന്‍റെ മല്ലപ്പളളി പ്രസംഗത്തിൽ തുടര്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് ഹൈക്കോടതി വിധി. പ്രസംഗത്തില്‍ മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പോലീസ് റിപ്പോര്‍ട്ട് തള്ളിയാണ് കോടതി ഉത്തരവ്.

Also Read: രാജി ഇല്ലെന്ന് സജി ചെറിയാന്‍; ഹൈക്കോടതി വിധിക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകും

പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ 2022 ജൂലൈ മൂന്നിനാണ് മന്ത്രിയുടെ വിവാദ പ്രസംഗം. സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രസംഗം. മന്ത്രിയുടെ വിവാദ പ്രസംഗത്തിലെ വാക്കുകള്‍ എങ്ങനെ: “മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന്.”

“കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം”- അദ്ദേഹം പറഞ്ഞു.

Also Read: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി; കേസില്‍ തുടര്‍ അന്വേഷണത്തിന് ഉത്തരവ്

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നിൽനിൽക്കുന്നില്ല എന്നായിരുന്നു പൊലീസിന്‍റെ നേരത്തെയുളള കണ്ടെത്തൽ. പ്രസംഗം വിവാദമായതോടെ മന്ത്രി രാജിവച്ചിരുന്നു. പോലീസ് റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് വീണ്ടും മന്ത്രിയായത്.

എന്നാൽ ഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചെന്നാണ് ഹ‍‍ർജിയിലുളളത്. പൊലീസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ് താനെന്നും സജി ചെറിയാൻ വിശദീകരിച്ചിരുന്നു. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് സൂചിപ്പിച്ചത്. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല എന്നായിരുന്നു സജി ചെറിയാന്‍റെ പറഞ്ഞത്. കോടതി നിലപാട് മന്ത്രിക്ക് വന്‍ തിരിച്ചടിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top