റിയാസ് മൗലവി വധക്കേസ് വിധിയില്‍ നിരാശയെന്ന് സതീശന്‍; പ്രതികളെ രക്ഷിക്കാന്‍ ഒത്തുകളി നടന്നു; ആര്‍എസ്എസുമായി ധാരണയോ എന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ട കോടതിവിധിക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത്. വിധി നിരാശാജനകമാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. ആര്‍എസ്എസുകാരായ പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
“കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. കൊലപാതക കേസിലെ പ്രതികളെ വെറുതെ വിട്ടത് പോലീസിന്റെ പരാജയമാണ്. ഭരണനേതൃത്വത്തിനും ഇതില്‍ പങ്കുണ്ട്. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതോടെ തുടക്കം മുതല്‍ക്കെ കേസ് അട്ടിമറിക്കാന്‍ പോലീസും പ്രോസിക്യൂഷനും ശ്രമിച്ചോയെന്ന സംശയം ബലപ്പെടുന്നു.”
“എമ്മിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍ കേസ് പ്രതികളായ സംഘപരിവാറുകാരെ രക്ഷപ്പെടുത്താമെന്ന ധാരണ കൂടി ഉണ്ടാക്കിയിട്ടുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണം.” – സതീശന്‍ ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here