മലയോര സമര യാത്രയിലൂടെ നേതൃസ്ഥാനം ഉറപ്പിക്കാന്‍ സതീശന്‍; വയനാട്ടിലെ കടുവ ആക്രമണം ആയുധമാക്കും
സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള വിഷയമായി സംസ്ഥാനത്തെ വര്‍ദ്ധിക്കുന്ന വന്യമൃഗ ആക്രമണം ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് യുഡിഎഫ് മലയോര സമര യാത്ര പ്രഖ്യാപിച്ചത്. നാളെ യാത്ര തുടങ്ങാനിരിക്കെ വീണു കിട്ടിയ വലിയ ആയുധമാണ് വയനാട്ടിലെ കടുവയുടെ ആക്രമണം. രാധയുടെ മരണം കൂടി ഉയര്‍ത്തിയാകും യുഡിഎഫ് വിമര്‍ശനം കടുപ്പിക്കുക.
പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഷ്ട്രീയമായി നിര്‍ണ്ണായകമാണ് സമര യാത്രയുടെ വിജയം. കോണ്‍ഗ്രസില്‍ നിന്ന് സതീശനെതിരെ ശക്തമായ നീക്കം ഒരു വിഭാഗം നേതാക്കളുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. പ്രധാന വിമര്‍ശനം പ്രവര്‍ത്തന ശൈലിയിലാണ്. ഇതിനെ മറികടക്കാന്‍ ജനകീയ പിന്തുണ അത്യാവശ്യമാണ്. വയനാട്ടിലെ കടുവയുടെ ആക്രമണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വൈകാരിക വിഷയമായി ഇത് മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഷയത്തിന്റെ തീവ്രത നിലനിര്‍ത്തുന്ന പ്രസംഗങ്ങളുമായി കളം നിറയാനാണ് സതീശന്‍ തയാറെടുക്കുന്നത്. നിയമസഭയിലും ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷ സര്‍ക്കാരിനെ കടന്നാക്രമിച്ചു.
ജനങ്ങളുടെ ദുരിതം പറഞ്ഞ് സര്‍ക്കാരിനെ പരമാവധി ആക്രമിക്കാനാണ് സതീശന്റെ ശ്രമം. ഇതിന് യുഡിഎഫ് നേതാക്കളുടെ പിന്തുണയുമുണ്ട്. 22 പൊതുയോഗങ്ങളാണ് യാത്രയുടെ ഭാഗമായി നിശ്ചയിച്ചിരിക്കുന്നത്. പ്രധാന യുഡിഎഫ് നേതാക്കളെല്ലാം സമര യാത്രയുടെ ഭാഗമാകുന്നുണ്ട്. വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് സമര യാത്ര. ക്രൈസ്തവ സഭകള്‍ അടക്കം സമുദായ സംഘടനകള്‍ സമര യാത്രക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
നാളെ കണ്ണൂര്‍ ഇരിക്കൂരിലെ കരുവഞ്ചാലില്‍ നിന്നാണ് സമരയാത്ര ആരംഭിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്താണ് ജാഥയുടെ സമാപനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here