സവര്‍ക്കര്‍ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുലിന് ജാമ്യം; ജാമ്യം അനുവദിച്ചത് പൂനെ കോടതി
January 10, 2025 11:20 PM
വി.ഡി.സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിന്‍റെ പേരില്‍ വന്ന കേസില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. പൂനെ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. സവര്‍ക്കറുടെ ബന്ധു സത്യകി സവര്‍ക്കറാണ് പരാതി നല്‍കിയത്.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് എംപി-എംഎല്‍എ കോടതിയില്‍ രാഹുല്‍ഗാന്ധി ഹാജരായത്. 25,000 രൂപ ജാമ്യത്തുക കെട്ടിവെക്കണം. ഒരാള്‍ ജാമ്യവും വേണം. കോണ്‍ഗ്രസ് നേതാവ് മോഹന്‍ ജോഷിയാണ് ആള്‍ജാമ്യം നില്‍ക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here