ഇടിച്ചു കയറി പടം വരുത്തുന്ന നേതാക്കളെക്കണ്ട് വീക്ഷണത്തിന് പോലും പുച്ഛം; നാണമില്ലാത്തത് കോണ്‍ഗ്രസുകാര്‍ക്ക് മാത്രം

പാര്‍ട്ടി പരിപാടികളിലെ ഫോട്ടോയും ദൃശ്യങ്ങളും വരാന്‍ കോണ്‍ഗ്രസുകാര്‍ തമ്മിലടിക്കുന്ന അശ്ലീല കാഴ്ചകള്‍ പതിവാണ്. എഐസിസി മുതല്‍ ബൂത്ത് തലം വരെ നേതാക്കളുടെ ഈ അലമ്പ് കാണാന്‍ കഴിയുന്നുണ്ട്. പ്രവര്‍ത്തകരെ ഒന്നടങ്കം ലജ്ജിപ്പിക്കുന്ന നേതാക്കളുടെ ഇടിച്ചു കയറി നില്‍ക്കുന്ന നാറിയ പ്രവണതക്കെതിരെ പാര്‍ട്ടി പത്രം തന്നെ എഡിറ്റോറിയല്‍ എഴുതിയത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. ലജ്ജ എന്നത് ഒരു മോശം വികാരമല്ല. ആ വികാരം തോന്നാത്ത ആള്‍ക്കൂട്ട പാര്‍ട്ടിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധഃപതിച്ചതായി വീക്ഷണത്തിന് പോലും തോന്നി എന്നത് നല്ല ചുവട് വെയ്പാണ്.

കഴിഞ്ഞ ആഴ്ച കോഴിക്കോട് ഡിസിസിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന വേദിയില്‍ കിടന്ന് വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങള്‍ മുതല്‍ സാദാ കോണ്‍ഗ്രസുകാര്‍ വരെ തല കാണിക്കാന്‍ തിക്കിത്തിരക്കുന്ന കാഴ്ച അത്യന്തം ലജ്ജാകരമായിരുന്നു. ക്യാമറക്കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള നേതാക്കളുടെ ആക്രാന്തം കാണുമ്പോള്‍ സാദാ കോണ്‍ഗ്രസുകാര്‍ക്ക് നാണക്കേട് കൊണ്ട് തൊലി പറിഞ്ഞു പോകും വിധത്തിലാണ് അനുഭവപ്പെടുന്നത്.

‘പൊതുമധ്യത്തില്‍ പരിപാടികളുടെ ഗൗരവവും അന്തസും സംഘാടകരുടെ അദ്ധ്വാനവും ത്യാഗവും വിസ്മൃതിയിലാക്കുന്ന അവസ്ഥ ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും ഒരു പൊതുമാനദണ്ഡവും പ്രവര്‍ത്തനരീതിയും പിന്തുടരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ എന്നാണ്’ ഇടിച്ചു കയറിയല്ല മുഖം കാണിക്കേണ്ടത് എന്ന തലക്കെട്ടില്‍ പാര്‍ട്ടി പത്രത്തിന്റെ മുഖപ്രസംഗം സ്വന്തം നേതാക്കളോട് ആവശ്യപ്പെടുന്നത്. നിങ്ങളുടെ ഈ പ്രവര്‍ത്തികണ്ടാല്‍ കാണ്ടാമൃഗം പോലും നാണിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളോട് വീക്ഷണം മിതമായ ഭാഷയില്‍ പറഞ്ഞുവെക്കുന്നത്. എന്നാലെങ്കിലും ഇവര്‍ നന്നാകുമോ എന്ന് കണ്ടറിയണം.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാല്‍ നാടമുറിച്ച് ഓഫീസ് ഉദ്ഘടാനം ചെയ്യാന്‍ നില്‍ക്കുമ്പോഴത്തെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ചോട്ടാ നേതാക്കളും തിക്കിത്തിരക്കിയത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top