മന്ത്രി വീണയുടെ ഭര്‍ത്താവിനെതിരെ തിരിഞ്ഞ നേതാവിനെ സിപിഎം പൂട്ടി; കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റിന് താക്കീത്

മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവിനെതിരെ തിരിഞ്ഞ സിപിഎം നേതാവിന് താക്കീത്. കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ കെ.കെ.ശ്രീധരനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ താക്കീത് ലഭിച്ചത്. മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ഇടപെട്ട് കിഫ്ബി റോഡ് നിര്‍മാണത്തിനിടെ ഓടയുടെ ഗതിമാറ്റിച്ചെന്നായിരുന്നു ആരോപണം. ഇതിനായി ഉദ്യോഗസ്ഥരെ ജോര്‍ജ് ഭീഷണിപ്പെടുത്തി എന്നും ശ്രീധരന്‍ ആരോപിച്ചിരുന്നു. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ് ശ്രീധരന്‍. വിവാദത്തില്‍ റവന്യൂവകുപ്പ് മന്ത്രിയുടെ ഭര്‍ത്താവിനൊപ്പമാണ് നിലയുറപ്പിച്ചത്. ജോര്‍ജ് സ്ഥലം കയ്യേറിയില്ലെന്നാണ് വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്.

ഓട കയ്യേറലും മുതിര്‍ന്ന നേതാവായ ശ്രീധരന്റെ പരസ്യമായുള്ള പ്രതികരണവുമെല്ലാം പത്തനംതിട്ട സിപിഎമ്മില്‍ വന്‍വിവാദത്തിനാണ് വഴിതുറന്നത്. ജോര്‍ജിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം നേതാക്കള്‍ നിലപാട് എടുത്തിരുന്നു. ഈ പ്രശ്നത്തിലാണ് ഇപ്പോള്‍ താക്കീത് വന്നത്.

പത്തനംതിട്ട ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമൺ സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടം സംരക്ഷിക്കാൻ സംസ്ഥാന പാതയുടെ ഓടയുടെ അലൈൻമെന്റിൽ മാറ്റം വരുത്തിയതായാണ് ആരോപണം വന്നത്. നാൽപതുകോടി രൂപ ചെലവിട്ടുള്ള റോഡ്‌ നിര്‍മാണമാണ് നടക്കുന്നത്. റോഡ് അലൈൻമെന്റിൽ മാറ്റം വരുത്താൻ തന്റെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ടിട്ടില്ലെന്ന വാദവുമായി മന്ത്രി വീണയും രംഗത്തുവന്നിരുന്നു. പ്രശ്നത്തില്‍ പ്രക്ഷോഭവുമായി കോണ്‍ഗ്രസും നിലയുറപ്പിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top