തട്ടം വിവാദം: സിപിഎം ന്യൂനപക്ഷത്തിനൊപ്പമല്ല, സമീപനമാണ് പ്രശ്നം- കുഞ്ഞാലിക്കുട്ടി

മലപ്പുറം: തട്ടം വിവാദത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽകുമാർ പ്രസ്താവന പിൻവലിച്ചിട്ട് കാര്യമിലെന്നും ഇത് സമീപനത്തിന്റെ പ്രശ്നമാണെന്നും എം പിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. ബിജെപി ആയുധമാക്കുന്ന വിഷയം സിപിഎം എങ്ങനെ ഉപയോഗിച്ചു എന്നതാണ് വിഷയം. വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള സമീപനം പാർട്ടി സംസ്ഥാന സമിതി അംഗം സ്വീകരിച്ചതെങ്ങനെ എന്ന് പാർട്ടി വിശദീകരിക്കണം. സെക്രട്ടറി പ്രസ്താവന തള്ളിയാൽത്തീരുന്ന പ്രശ്നമല്ല ഇതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ വിശ്വാസം, ഭക്ഷണം, സംസ്കാരം, വസ്ത്രധാരണം എന്നിവയെല്ലാം ഓരോരുത്തരുടെയും താൽപര്യമാണ്. സിപിഎം കൂടി ഭാഗമായ ‘ഇന്ത്യ’ മുന്നണിയിൽ ചർച്ച ചെയുന്ന പ്രധാന വിഷയമാണിത്. ഈ വിഷയത്തിൽ ഉറച്ച നിലപാടെടുത്തത് കൊണ്ടാണ് കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചത്. ഒരു വിഭാഗത്തിന്റെ വസ്ത്രധാരണ രീതി മാറ്റാനായത് വിപ്ലവമാണെന്ന് പറഞ്ഞത് അതിശയകരമാണ്. പാർട്ടി അത്തരം സമീപനം പുലർത്തുന്നത് അംഗീകരിക്കാനാവില്ല.

ബിജെപി ആയുധമാക്കുന്ന വിഷയം എന്തിന് അവർ ഉപയോഗിച്ചു എന്നതാണ് പ്രശ്നം. പാർട്ടി സെക്രട്ടറി പ്രസ്താവന പിൻവലിച്ചാൽ പ്രശ്നം തീരുന്നില്ല. വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരമാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. അതേ സമീപനം സിപിഎം സ്വീകരിക്കുന്നത് ഗൗരവതരമായ വിഷയമാണ്. ന്യൂനപക്ഷത്തിനൊപ്പമാണെങ്കിൽ ഇത്തരം പ്രതികരണം ഉണ്ടാകില്ലായിരുന്നു. സന്ദർഭം കിട്ടിയാൽ കൂടെ നിൽക്കില്ലെന്ന തോന്നലാണ് അത് ഉണ്ടാക്കുന്നത്. വിശ്വാസങ്ങളിലേക്ക് കടന്നുചെല്ലുന്ന സമീപനം അംഗീകരിക്കാൻ കഴിയില്ല. മതേതര കക്ഷികൾ ഒരുമിച്ച് നീങ്ങുന്ന കാലത്താണ് ഇങ്ങനൊരു പ്രസ്താവന’ – കുഞ്ഞാലികുട്ടി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top