ബൈക്കിടിച്ച് പരിക്കേറ്റയാളെ മുറിയില്‍ ഉപേക്ഷിച്ച് യുവാക്കള്‍; ചികിത്സ കിട്ടാതെ മരണം; തിരുവനന്തപുരത്ത് കൊടുംക്രൂരത

തിരുവനന്തപുരം വെള്ളറട ഇലങ്ക്‌നടയിലാണ് മനുഷ്യത്വമില്ലാതെ യുവാക്കള്‍ അപകടത്തില്‍പ്പെട്ടയാളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ബൈക്കിടിച്ച് പരിക്കേറ്റ സുരേഷിനെയാണ് യുവാക്കള്‍ മുറിയില്‍ ഉപേക്ഷിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന സുരേഷിനെയാണ് ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കാതെ സുരേഷ് താമസിക്കുന്ന മുറിയില്‍ കൊണ്ട് കിടത്തുകയായിരുന്നു.
ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. സുരേഷ് മുറിയില്‍ പരിക്കേറ്റ് കിടക്കുന്ന കാര്യം ആരും അറിഞ്ഞില്ല. ഇതോടെ ചികിത്സ കിട്ടാതെ സുരേഷ് മരിച്ചു. ദുര്‍ഗന്ധം വന്നതോടെയാണ് നാട്ടുകാര്‍ മുറി പരിശോധിച്ചത്. ജനലിലൂടെ നോക്കുമ്പോള്‍ ചീഞ്ഞ് തുടങ്ങിയ മൃതദേഹമാണ് കണ്ടത്. വെളളറട പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ക്രൂരത വ്യക്തമായത്.
സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അപകടം നടന്ന കാര്യം വ്യക്തമായത്. അപകടമുണ്ടാക്കിയ യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. സുരേഷ് താമസിക്കുന്ന മുറിയടക്കം അറിയാവുന്നവരായതിനാല്‍ പ്രദേശവാസികളാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here