പതിമൂന്നുകാരന്റെ തൂങ്ങി മരണത്തില്‍ ദുരൂഹത; കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍
June 22, 2024 3:13 PM

തിരുവനന്തപുരം വെള്ളറടയില്‍ പതിമൂന്നുകാരന്റെ മരണത്തില്‍ ദുരൂഹത എന്ന് ആരോപണം. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട അഖിലേഷിന്റെ കൈകള്‍ രണ്ടും പിന്നില്‍ കെട്ടിയ നിലയിലായിരുന്നു. ഇന്ന് രാവിലെയാണ് കുട്ടിയെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
വെള്ളറട പോലീസ് സ്ഥലത്തുണ്ട്. മരണത്തില്‍ സംശയമുയര്‍ന്നതോടെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here