വള്ളത്തില്‍ കയറാനുള്ള ആളുപോലും എന്‍സിപിയില്‍ ഇല്ലെന്ന് വെള്ളാപ്പള്ളി; കുട്ടനാട് സീറ്റ് എല്‍ഡിഎഫ് തിരിച്ചെടുക്കണം

കുട്ടനാട് നിയമസഭാ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ. ഒരു വള്ളത്തില്‍ കയറാന്‍ പോലും ആളില്ലാത്ത പാര്‍ട്ടിയാണ് എന്‍സിപി. തോമസ്‌ ചാണ്ടിയെപ്പോലെ ജനകീയനല്ല തോമസ്.കെ.തോമസ്‌. മണ്ഡലം തറവാട്ടുസ്വത്തായി കരുതി മുന്നോട്ടുപോവുകയാണ് തോമസെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എന്‍ഡിപിയുടെ മുഖപത്രമായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍. കുട്ടനാട് തോമസ്‌.കെ.തോമസിന് വിട്ടുകൊടുക്കണോ എന്ന തലക്കെട്ടിലാണ് ലേഖനം.

തോമസ് കെ.തോമസിന് സീറ്റ് കൊടുത്തത് എല്‍ഡിഎഫിന്റെ തെറ്റായ തീരുമാനമാണ്. എ.കെ.ശശീന്ദ്രൻ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ്. ഇടതുമുന്നണിയിലെ പിന്നോക്ക സമുദായ പ്രതിനിധിയാണ് ശശീന്ദ്രൻ. മന്ത്രിയെ നീക്കാനുള്ള പി.സി.ചാക്കോയുടെ നീക്കത്തിന് പിന്നിൽ സമുദായ താൽപര്യമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top