കാണാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞെങ്കിലും അഫാനെ കണ്ട് പിതാവ് അബ്ദുല്‍ റഹീം; പോലീസ് ജീപ്പില്‍ കൈവിലങ്ങില്‍ മകന്‍

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാനെ ഇനി കാണാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞെങ്കിലും പിതാവ് അബ്ദുല്‍ റഹീമിന്റെ മനസ് അത് അനുവദിച്ചില്ല. ആറ് വര്‍ഷത്തിന് ശേഷം അബ്ദുല്‍ റഹീം അഫാനെ കണ്ടു. തെളിവെടുപ്പിന് പോകുന്ന വഴിയില്‍ പോലീസ് ജീപ്പ് സിഗ്നലില്‍ നിര്‍ത്തിയപ്പോഴാണ് ഈ കണ്ടുമുട്ടല്‍. എന്നാല്‍ അഫാന്‍ പിതാവിനെ കണ്ടില്ല.
സുഹൃത്തിനൊപ്പമാണ് അബ്ദുല്‍ റഹീം മകനെ കാണാനായി കാത്തു നിന്നത്. മൂന്നാംഘട്ട തെളിവെടുപ്പിനായി അഫാന്റെ വീട്ടിലേക്കായിരുന്നു പോലീസ് സംഘത്തിന്റെ യാത്ര. അനുജന്‍ അഫ്‌സാന്‍, കാമുകി ഫര്‍ഹാന എന്നിവരെ കൊലപ്പെടുത്തുകയും അമ്മ ഷെമിയെ ആക്രമിച്ചതിലും തെളിവെടുപ്പായിരുന്നു ലക്ഷ്യം. ഈ സമയത്താണ് റഹീമും സുഹൃത്തും ഒരു പാത്രക്കടക്ക് മുന്നില്‍ കാത്തു നിന്ന് അഫാനെ കണ്ടത്.
സിഗ്‌നല്‍ ലഭിച്ച് ജീപ്പ് മുന്നോട്ട് പോകുന്നതു വരെ നിന്ന ശേഷമാണ് റഹിം മടങ്ങിയത്. കൂട്ടക്കൊലപാതകം നടന്ന ആ വീട്ടിലേക്ക് പോകാനുള്ള മാനസികാവസ്ഥ ഇല്ലാത്തിനാല്‍ ആശുപത്രി വിട്ട ഭാര്യ ഷെമിക്കൊപ്പം അഗതി മന്ദിരത്തിലാണ് റഹീം ഇപ്പോള്‍ താമസിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here