വേങ്ങരയില്‍ യുവാവിനെ വെട്ടിയത് പ്രണയം വിലക്കിയതിലെ പ്രതികാരം; ആക്രമിച്ചത് പതിനെട്ടുകാരന്‍
മലപ്പുറം വേങ്ങരയില്‍ യുവാവിനെ വീടിന് സമീപിത്തുവച്ച് വെട്ടിയത് പ്രണയം വിലക്കിയതിലെ പ്രതികാരം. മദ്രസ അധ്യാപകനായ സുഹൈബിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. റാഷിദ് എന്ന പതിനെട്ടുകാരനാണ് ആക്രമിച്ചത്. കീഴടങ്ങിയ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ആക്രമണത്തിന്റെ കാരണം വ്യക്തമായത്.
സുഹാബിന്റെ ബന്ധുവായ പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് സുഹൈബ് റാഷിദിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലെ വൈരാഗ്യമാണ് വധശ്രമത്തിന് കാരണം. സുഹൈബിന്റെ വീട് നാട്ടുകാരോട് ചോദിച്ചുറപ്പിച്ച ശേഷം കാത്തിരുന്നാണ് ആക്രമിച്ചത്. ജോലി കഴിഞ്ഞ്വീട്ടിലേക്ക് വരികയായിരുന്ന സുഹൈബിനെ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു.
റാഷിദുമായി മുന്‍ പരിചയമില്ലെന്നും, നേരില്‍ കണ്ടിട്ട് പോലുമില്ലെന്നാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുഹൈബ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here