ഏറെ ഇഷ്ടമുള്ള കുഴമന്തി വാങ്ങി നല്‍കിയ ശേഷം കുഞ്ഞനുജനെ ചുറ്റികയ്ക്ക് അടിച്ച് കൊല; തല തകര്‍ന്ന് മരിച്ച് അഹ്സാന്‍

അഞ്ച് പേരെ കൊല്ലുകയും അമ്മയെ മൃതപ്രായയാക്കുകയും ചെയ്ത വെഞ്ഞാറമൂട്ടിലെ ഇരുപത്തിമൂന്നുകാരന്‍ ക്രൂരമായി ആക്രമിച്ചത് സഹോദരനേയും കാമുകിയേയും. പത്ത് വയസിന്റെ വ്യത്യാസമാണ് പ്രതിയായ അഫാനും സഹോദരനും അഹ്സാനും തമ്മിലുണ്ടായിരുന്നത്. എല്ലാകാര്യങ്ങളും ശ്രദ്ധിച്ച് ഒരു പിതാവിന്റെ റോളായിരുന്നു അഫാന്‍ എടുത്തിരുന്നത്. എന്നാല്‍ കൂട്ടക്കുരിതി നടത്തിയപ്പോള്‍ ക്രൂരമായി ആക്രമിച്ചതും അഹ്‌സാനെ അയിരുന്നു.
രാവിലെ പത്തു മണി മുതല്‍ കൊലപാതക പരമ്പര തുടങ്ങിയിരുന്നു അഫാന്‍. പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ അനുജന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. അനുജനെ ബൈക്കില്‍ കയറ്റി ഹോട്ടലില്‍ എത്തിച്ച് ഏറെ ഇഷ്ടമുള്ള കുഴിമന്തി വാങ്ങി നല്‍കി. മടങ്ങി എത്തിയ ശേഷമാണ് കൊല നടത്തിയത്. ചുറ്റിക കൊണ്ട് ആവര്‍ത്തിച്ച് അടിച്ചാണ് അനിയനെ കൊന്നത്. തല മുഴുവന്‍ തകര്‍ന്ന് കണ്ണ് പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു മൃതദേഹം.
കാമുകി ഒറ്റയ്ക്കാകും എന്ന് ചിന്തിച്ചാണ് വീട്ടിലേക്ക് വിളിച്ചു കൊണ്ട് വന്ന് കൊന്നത്. ഈ പെണ്‍കുട്ടിയും ക്രൂരമായ ആക്രമണത്തിന് വിധേയയിരുന്നു. താന്‍ മരിച്ചാല്‍ ഇവരെല്ലാം അനാഥരാകും എന്ന ചിന്തയിലാണ് ഏറെ ഇഷ്ടപ്പെട്ടവരെ കൊല ചെയ്തതെന്നാണ് പ്രതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here