ആ ക്രൂരത അഫാന്റെ അമ്മ ഇന്നറിയും; ഇളയമകന്റെ മരണവും മൂത്തമകന്റെ ക്രൂരതയും പിതാവ് റഹീം തന്നെ പറയും

കട്ടിലില്‍ നിന്ന് വീണ് പരിക്ക് പറ്റിയാതാണെന്ന് എല്ലാവരോടും കള്ളം പറഞ്ഞ് മകന്‍ അഫാനെ രക്ഷിച്ചെന്ന ആശ്വാസത്തില്‍ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ള ഷെമി ഇന്ന് സത്യം അറിയും. ഇളയ മകനെ ഉള്‍പ്പെടെ അഞ്ചുപേരെ ബന്ധുക്കളെ അഫാന്‍ കൂട്ടക്കുരുതി നടത്തിയെന്ന കാര്യം ഷെമിയെ അറിയിക്കാനാണ് ബന്ധുക്കളുടേയും ഡോക്ടര്‍മാരുടേയും തീരുമാനം.
അഫാന്റെ ആക്രമണത്തില്‍ മാരകമായ പരിക്കാണ് ഷെമിക്കേറ്റത്. 40 തുന്നലുകളാണ് മുറിവില്‍ ഇടേണ്ടി വന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവായ റഹീം വിദേശത്ത് നിന്ന് എത്തി ഷെമിയെ കണ്ടിരുന്നു. അപ്പോള്‍ മുതല്‍ കാര്യങ്ങള്‍ അറിയിക്കാനുള്ള ഒരുക്കത്തിലായിരുന്നു ബന്ധുക്കള്‍. ഇന്നലെ അതിന് ഒരു ശ്രമവും നടത്തി. മക്കളും ഇതുപോലെ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണെന്ന് ഷെമിയോട് പറഞ്ഞിരുന്നു. ഡോക്ടറാണ് ഇക്കാര്യം പറഞ്ഞത്. ഇന്ന് ഭര്‍ത്താവ് റഹീം കാര്യങ്ങള്‍ വിശമായി പറയും.
കൊലപാതക വിവരങ്ങള്‍ പറഞ്ഞ ശേഷം ഷെമിയുടെ മൊഴി വിശദമായി വീണ്ടും രേഖപ്പെടുത്തും. ഇതുവരേയും പോലീസിനോടും മജ്‌സ്‌ട്രേറ്റിനോടുമെല്ലാം കട്ടിലില്‍ നിന്ന് വീണത് എന്ന മൊഴിയാണ് ഷെമി പറഞ്ഞിരിക്കുന്നത്. കൂട്ടക്കൊലയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഷെമിയുടെ മൊഴി നിര്‍ണായകമാണ്. ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച ശേഷമാകും മൊഴി രേഖപ്പെടുത്തുക.
സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി അഫാനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പാങ്ങോട് പോലീസാണ് കസ്റ്റഡിയില്‍ വാങ്ങുക. ആദ്യം റിപ്പോര്‍ട്ട് ചെയ്ത, ആമ്മൂമ്മ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസാണ്. ആ കേസില്‍ തെളിവെടുപ്പു നടത്തും. തുടര്‍ന്ന് മറ്റ് കേസുകളിലും കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൂന്ന് സ്റ്റേഷന്‍ പരിധിയിലാണ് അഫാന്‍ കൊലപാതകങ്ങള്‍ നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here