ആ ഉമ്മ അറിഞ്ഞു ഇളയ മകന്‍ മരിച്ചെന്ന്; മൂത്ത മകന്റെ ക്രൂരത പൂര്‍ണ്ണമായും അറിയിച്ചില്ല; കരഞ്ഞ് തളര്‍ന്ന് ഷെമി

ഒടുവില്‍ ആ ഉമ്മയെ അറിയിച്ചു തന്റെ മകന്‍ മരിച്ചു എന്ന്. എങ്ങനെ മരിച്ചെന്നോ എന്തു പറ്റിയെന്നോ അറിയിച്ചില്ല. തന്നെ ആക്രമിച്ച മൂത്ത മകന്‍ തന്നെയായിരിക്കും അതും ചെയ്തതെന്ന് ഷെമി ഉറപ്പിച്ചിരിക്കാം. എന്റെ മകന്‍ പോയി അല്ലേ എന്ന് മാത്രം ചോദിച്ച് ആ ഉമ്മ പൊട്ടിക്കരഞ്ഞ് തളര്‍ന്നു. വെഞ്ഞാറമൂട്ടില്‍ അഫാന്‍ നടത്തിയ ക്രൂരമായ കൂട്ടക്കൊല മുഴുവനായും ഷെമി അറിയിച്ചിട്ടുമില്ല.
മകന്റെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റിരുന്നു ഷെമിക്ക്. നാല്‍പ്പതിലധികം തുന്നലുകളാണ് ഇട്ടിരിക്കുന്നത്. ബോധം വന്നതു മുതല്‍ ഇളയ മകന്‍ അഫ്‌സാനെ കുറിച്ചായിരുന്നു ഷെമിയുടെ ചോദ്യം. ഭര്‍ത്താവ് റഹിം വിദേശത്ത് നിന്ന് എത്തിയപ്പോഴും ചോദിച്ചത് അഫ്‌സാനെ കുറിച്ച്. പരീക്ഷയ്ക്ക് പോയെന്നും കുഴപ്പമില്ലെന്നും മാത്രം മറുപിടി പറഞ്ഞ് ബന്ധുക്കള്‍ ഒഴിഞ്ഞു മാറി. 11 -ാം ദിവസം ആരോഗ്യം മെച്ചപ്പെട്ടതോടെയാണ് മകന്റെ മരണ വിവരം അറിയിച്ചത്. ഭര്‍ത്താവ് റഹീമിന്റെ സാന്നിധ്യത്തില്‍് ആശുപത്രിയിലെ മനോരോഗ വിദഗ്ധനാണ് വിവരം പറഞ്ഞത്.
മൂത്ത മകന്‍ അഫാന്‍ നടത്തിയ കൂട്ടക്കൊല അറിയിക്കാനുളള മാനസികാരോഗ്യം ഇല്ലെന്ന വിലയിരുത്തലിലാണ് വിവരം മുഴുവന്‍ പറയാത്തത്. അഫാനാണ് ആക്രമിച്ചതെന്ന് ഷെമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കട്ടിലില്‍ നിന്ന് വീണതാണെന്നാണ് പോലീസിനും മജ്‌സ്‌ട്രേറ്റിനും നല്‍കിയ മൊഴി. ഇതുതന്നെയാണ് ഭര്‍ത്താവിനോടും പറഞ്ഞിരിക്കുന്നത്.
ഫെബ്രുവരി 24-നാണ് റഹീം-ഷെമി ദമ്പതിമാരുടെ മൂത്തമകനായ അഫാന്‍ കുടുംബത്തിലെ നാലുപേരെയും പെണ്‍സുഹൃത്തിനെയും ക്രൂരമായി കൊലപ്പെടുത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here