അഫാന്‍ അമ്മൂമ്മയെ കൊന്നതിന്റെ കാരണം കേട്ട് ഞെട്ടി പോലീസ്; എല്ലാം പണത്തിന് വേണ്ടി

വെഞ്ഞാറമൂട് കൂട്ടക്കൊല നടത്തിയ അഫാന്റെ മൊഴി പോലീസിനെ ഞെട്ടിക്കുന്നത്. അമ്മൂമ്മ സല്‍മാ ബീവിയെ കൊന്ന കേസിലാണ് അഫാനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പാങ്ങോട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലക്കുള്ള കാരണം വെളിപ്പെടുത്തിയത്. സ്വര്‍ണ്ണമാല ചോദിച്ചിട്ട് തരാത്തതിനാല്‍ കൊന്നു എന്നാണ് മൊഴി.
കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല, അതുകൊണ്ടു കൊന്നു് എന്നണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്. തലയ്ക്കടിച്ച് കൊന്ന ശേഷം മാല കൈക്കലാക്കി വെഞ്ഞാറമൂട്ടിലുള്ള ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചുവെന്നും അഫാന്‍ പറഞ്ഞു. ഈ പണം കടം നല്‍കാനുള്ളവര്‍ക്ക് നല്‍കിയെന്നും അഫാന്‍ പറഞ്ഞിട്ടുണ്ട്.
നാളെ അഫാനുമായി കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം. എട്ടാം തീയതി വരെയാണ് അഫാനെ നെടുമങ്ങാട് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here