വേണു രാജാമണിയുടെ കസേര തെറിച്ചു, കാലാവധി നീട്ടിക്കൊടുക്കാതെ സർക്കാർ, കെ.വി.തോമസുമായി അധികാര വടംവലിയെന്ന് ആരോപണം

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായ വേണു രാജാമണിയുടെ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ കൊല്ലം ഒരു വർഷത്തേക്ക് കൂടി അദ്ദേഹത്തിനു കാലാവധി നീട്ടി നൽകിയിരുന്നു. ഈ മാസം 16-ാം തീയതി വരെയായിരുന്നു കാലാവധി. അതാണ് ഇപ്പോൾ രണ്ടാഴ്ചത്തേക്ക് മാത്രം നീട്ടി നൽകിക്കൊണ്ട് ഉത്തരവായിരിക്കുന്നത്.

വിദേശ രാജ്യങ്ങളുമായിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ബന്ധത്തിനു കൂടുതൽ ഊന്നൽ നൽകുന്നതിനു വേണ്ടിയായിരുന്നു ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥനായ വേണു രാജാമണിയെ നിയമിച്ചത്. മന്ത്രിസഭയുടെ തീരുമാനപ്രകാരമായിരുന്നു നിയമനം. നേരത്തെ കേരള ഹൗസിൽ അദ്ദേഹത്തിന് ഒരു മുറി ഉണ്ടായിരുന്നു. എന്നാൽ മുൻ കേന്ദ്ര മന്ത്രി പ്രൊ. കെ.വി. തോമസ് പ്രത്യേക പ്രതിനിധിയായി വന്ന ശേഷം ആ മുറിയിൽ നിന്നും അദ്ദേഹത്തിൻറെ പേരും ബോർഡും നീക്കം ചെയ്തിരുന്നു.

കെ.വി. തോമസുമായുള്ള അധികാര വടംവലിയാകാം പുറത്താക്കലിനു പിന്നിലെന്ന് കരുതുന്നു. 2021 സെപ്റ്റംബറിലാണ് ഇദ്ദേഹത്തെ നിയമിച്ചത്. ചീഫ് സെക്രട്ടറി റാങ്കിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെയും എംബസികളുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കലാണ് ചുമതല. ഒരുലക്ഷം രൂപ ഓണറേറിയമായി നൽകിയിരുന്നു. ഇതിനുപുറമെ കാറും മാറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരുന്നു. ഹരിയാനയിലെ സോനിപത്തിലുള്ള ജിൻഡാൽ ലോ കോളേജിലെ അധ്യാപകനാണ് ഇദ്ദേഹം.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top