മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴൽനാടന്റെ ഹർജി വിധി പറയുന്നത് ഏപ്രിൽ 19ലേക്ക് മാറ്റി; വിധിപ്പകർപ്പ് തയാറായില്ല

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായിവിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി പറയുന്നത് ഏപ്രിൽ 19ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. വിധിപ്പകർപ്പ് തയാറാകാത്തത് കൊണ്ടാണ് വിധി പറയുന്നത് മാറ്റിയത്.

കരിമണൽ ഖനനത്തിന് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നാണ് പ്രധാന ആക്ഷേപം. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക്‌ കമ്പനി സേവനമൊന്നും ചെയ്യാതെ സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

മാസപ്പടിയില്‍ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴൽനാടന്‍റെ ആദ്യത്തെ ആവശ്യം. പിന്നീട് കോടതി അന്വേഷിച്ചാല്‍ മതി എന്ന് നിലപാടെടുത്തു. കോടതി വേണോ വിജിലൻസ് വേണോയെന്നു ഹർജിക്കാരൻ ആദ്യം തീരുമാനിക്കണമെന്നു കോടതി നിർദേശിച്ചിരുന്നു. അതനുസരിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട് അന്വേഷണം നടത്തിയാൽ മതിയെന്നും കുഴല്‍നാടന്‍ അറിയിച്ചു. മാസപ്പടിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top