പോസ്റ്റ്മോർട്ടത്തിന് കൈക്കൂലി; മൃഗഡോക്ടർക്ക് കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും
January 30, 2024 3:59 PM

തൃശൂര്‍: ചത്ത പോത്തുകളുടെ പോസ്റ്റ്മോർട്ടം നടത്തുന്നതിന് കൈക്കൂലി വാങ്ങിയ മലമ്പുഴ മൃഗാശുപത്രിയിലെ ഡോക്ടർക്ക് ഒരു വർഷം കഠിന തടവ്. പോസ്റ്റ്മോർട്ടം നടത്തുന്നതിനും ഇൻഷുറൻസ് ക്ലെയിമിന്റെ ഫോം പൂരിപ്പിച്ചു നൽകുന്നതിനുമായി 4000 രൂപ വാങ്ങിയ ഡോക്ടര്‍ വി.വി.ശ്രീജിത്തിനെയാണ് ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2011 ജനുവരിയിലാണ് അഞ്ച് പോത്തുകളുടെ പോസ്റ്റ്മോർട്ടത്തിനായി കർഷകനിൽ നിന്ന് ഡോക്ടർ കൈക്കൂലി വാങ്ങിയത്. 2006 മുതൽ 2011 വരെ മലമ്പുഴ മൃഗാശുപത്രിയിൽ ഡോക്ടറായിരുന്നു ശ്രീജിത്ത്. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് വിജിലൻസ് യൂണിറ്റാണ് കേസ് എടുത്തത്. ശ്രീജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തൃശൂർ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here