വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ രാജിവച്ചു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം, ഗവര്‍ണര്‍ക്ക് കത്ത് കൈമാറി
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ.പി.സി.ശശീന്ദ്രൻ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിസിയുടെ വിശദീകരണം. ഗവര്‍ണര്‍ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി ഇക്കഴിഞ്ഞ മാർച്ച് രണ്ടിനാണ് ശശീന്ദ്രനെ വെറ്ററിനറി സർവകലാശാല വിസിയായി ഗവർണർ നിയമിച്ചത്.
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ മുൻ വിസി ഡോ. എം.ആർ.ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് പുതിയ വിസിക്ക് ചുമതല നൽകിയത്. സിദ്ധാർത്ഥന്റെ കേസിൽ രണ്ട് സീനിയർ വിദ്യാർത്ഥികൾ ഉൾപ്പെടെ 33 പേരുടെ സസ്പെൻഷൻ വൈസ് ചാന്‍സലര്‍ പി.സി.ശശീന്ദ്രൻ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന്റെപേരിൽ വലിയ വിവാദങ്ങൾ ഉടലെടുത്തതിന് പിന്നാലെയാണ് രാജി. തെളിവുകൾ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് കുടുംബം ആരോപിച്ചത്. ഇതിനെത്തുടർന്ന് സസ്‌പെൻഷൻ റദ്ദാക്കിയ നടപടി പിൻവലിക്കാൻ ഗവർണർ വിസിക്ക് നിർദ്ദേശം നൽകിയിരുന്നു. നടപടിയിൽ വിശദീകരണവും ആവശ്യപ്പെട്ടിരുന്നു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here