ജോയി വധത്തില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍; അക്രമി സംഘം സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരത്ത് ഗുണ്ടാനേതാവ് വെട്ടുകത്തി ജോയി (42)യെ വെട്ടിക്കൊന്ന കേസില്‍ അഞ്ചുപേര്‍ കൂടി പിടിയിലായി. സജീര്‍, രാജേഷ്, വിനോദ്, ഉണ്ണികൃഷ്ണന്‍, നന്ദുലാല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അക്രമിസംഘം സഞ്ചരിച്ച കാറും നെയ്യാറ്റിന്‍കരയില്‍നിന്നും പോലീസ് പിടിച്ചെടുത്തു.
വട്ടപ്പാറ സ്വദേശികളായ എം.ജി.അരുണ്‍(28) യു.എസ്.അരുണ്‍(25) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലയാളികളുമായി ബന്ധമുള്ളവരാണ് ഇരുവരും.
മണ്ണുകടത്തല്‍ സംബന്ധിച്ച തര്‍ക്കങ്ങളും പ്രതികാരവുമാണ് ജോയിയുടെ കൊലപാതകത്തിന് കാരണമായത് എന്നാണ് നിഗമനം. കേസില്‍ അറസ്റ്റിലായവരെല്ലാം ജോയിയുടെ കൂടെ മുന്‍പ് ഉണ്ടായിരുന്നവരാണ്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ശ്രീകാര്യം പൗഡിക്കോണം സൊസൈറ്റി ജങ്ഷനില്‍വെച്ച് ജോയിയെ ആക്രമിച്ചത്. കാറിലെത്തിയ മൂന്നംഗസംഘം ഓട്ടോ തടഞ്ഞുനിര്‍ത്തി കാലുകളിലും തോളിലും വെട്ടുകയായിരുന്നു. വെട്ടേറ്റ ജോയി അരമണിക്കൂറോളം രക്തം വാര്‍ന്ന് റോഡരികില്‍ കിടന്നു. ശ്രീകാര്യം പോലീസ് എത്തിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here