നവരാത്രി ആഘോഷത്തിന് എത്തിയ മുസ്‌ലിം യുവാവിന് മർദ്ദനം; മുന്നറിയിപ്പ് നൽകിയതാണെന്ന് വിഎച്ച്പിയുടെ വിശദീകരണം!!
നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ മുസ്‌ലിം യുവാവിനെ വിശ്വഹിന്ദു പരിഷത്ത് അംഗങ്ങളും ബജ്‌രംഗ് ദൾ പ്രവർത്തകരും ചേർന്ന് മർദിച്ചതായി പോലീസ്. ന്യൂഡൽഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. ആഘോഷങ്ങളിൽ ഹിന്ദുക്കൾ അല്ലാത്തവർ പങ്കെടുക്കുന്നത് തടയാനായി സ്വകാര്യ ഗാർഡുകളും സന്നദ്ധപ്രവർത്തകരും വേദിക്ക് പുറത്ത് ഉണ്ടായിരുന്നു. ഇവർ യുവാവിന്റെ ഐഡന്റിറ്റി പരിശോധിച്ചപ്പോഴാണ് മുസ്‌ലിം ആണെന്ന് മനസിലായത്. തുടർന്നാണ് സംഘം ചേർന്ന് മർദിച്ചതെന്ന് പോലീസ് പറഞ്ഞു.
മതം ഏതാണെന്ന് ചോദിച്ച് ഒരു കൂട്ടം ആളുകൾ ചേർന്ന് യുവാവിനെ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവാവിനെ മർദിച്ചതിന് അജ്ഞാത വ്യക്തികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) ദിനേശ് തിർപതി പറഞ്ഞു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങളിൽ മറ്റ് മതങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കുന്നത് തടയാൻ ‘ഗർബ’, ‘ദാണ്ഡിയ’ വേദികളിൽ പരിശോധന നടത്തിയതായി വിഎച്ച്പിയുടെ ജില്ലാ സെക്രട്ടറി (കാൻപൂർ നോർത്ത്) യുവരാജ് ദ്വിവേദി പറഞ്ഞു. മുന്നറിയിപ്പ് നൽകിയിട്ടും നിരവധി യുവാക്കൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയതായും അവരെ ബലം പ്രയോഗിച്ച് തടയുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here