അക്ബറിനെ സീതയ്ക്കൊപ്പം താമസിപ്പിക്കരുത്; സിംഹങ്ങൾക്കും മതം പ്രശ്നം, വിഎച്ച്പി ഹൈക്കോടതിയിൽ

പശ്ചിമ ബംഗാൾ: ത്രിപുരയിലെ സെപാഹിജല സുവോളജിക്കൽ പാർക്കിൽ നിന്ന് സിൽഗുരി സഫാരി പാർക്കിൽ എത്തിച്ച ‘അക്ബർ’, ‘സീത’ എന്നീ സിംഹങ്ങളെ ഒന്നിച്ചു താമസിപ്പിക്കുന്നതിനെതിരെ പരാതി. വിശ്വഹിന്ദു പരിഷദിന്റെ ബംഗാൾ ഘടകമാണ് വനം വകുപ്പിനെതിരെ കൽക്കട്ട ഹൈക്കോടതിയുടെ ജൽപൈഗുരിയിലെ സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

സംസ്ഥാന വനംവകുപ്പാണ് സിംഹങ്ങള്‍ക്ക് പേരിട്ടതെന്നും ഇവരെ ഒന്നിച്ചു താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കുന്നതു പോലെയാണെന്നും ഹർജിയിൽ പറയുന്നു. സഫാരി പാർക്കിനെയും കേസിൽ എതിർകക്ഷിയായി ചേർത്തിട്ടുണ്ട്. എന്നാൽ സിംഹങ്ങളുടെ പേര് ആദ്യം മുതൽ തന്നെ ഇങ്ങനെയായിരുന്നെന്നും ഇപ്പോൾ മാറ്റിയതല്ലെന്നും വനം വകുപ്പ് അറിയിച്ചു. രണ്ട് സിംഹങ്ങളും ജനിച്ചു വളർന്നത് ഒരേ ചുറ്റുപാടിലായതുകൊണ്ടാണ് ഇവരെ ഒന്നിച്ച് താമസിപ്പിച്ചതെന്നും വനം വകുപ്പ് പറഞ്ഞു. ഇക്കഴിഞ്ഞ 13നാണ് സിംഹങ്ങളെ കൊണ്ടുവന്നത്. സൗഗത ഭട്ടാചാര്യയുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേസ് ഈ മാസം 20ന് പരിഗണിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top