വയനാട്ടിൽ പ്രകമ്പനം; സ്ഥിരീകരിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

വയനാട്ടിൽ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. അമ്പുകുത്തിമല, കുറിച്യർ മല, പിണങ്ങോട്, മൂരിക്കാപ്പ്, പടിപ്പറമ്പ്, എടക്കൽ പ്രദേശങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ചെറിയ പ്രകമ്പനമാണിതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഭൂചലനമല്ല ഉണ്ടായതെന്ന് നാഷണൽ സീസ്മോളജിക് സെൻ്ററും വ്യക്തമാക്കി. ഉരുൾപൊട്ടലുമായി സംഭവത്തിന് ബന്ധമില്ലെന്ന് വിധഗ്ധർ അറിയിച്ചു.

പ്രേദേശത്ത് ഭൂകമ്പ സാധ്യതയില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ശബ്ദവും മുഴക്കവും അനുഭവപ്പെട്ട പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർ നിർദ്ദേശം നൽകി. സംഭവത്തെ തുടർന്ന് അമ്പലവയൽ ഗവ. എല്‍പി സ്കൂളിന് അവധി നൽകി.

ഇടിവെട്ടിയതാണെന്നാണ് നാട്ടുകാ‍ർ പലരും കരുതിയത്. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. എടക്കലില്‍ ഭൂമി കുലുക്കം പോലെ തോന്നിയതായും ഉഗ്രശബ്ദം കേട്ടെന്നും പ്രദേശവാസികൾ പറഞ്ഞു.

പൊഴുതന വില്ലേജിൽ ഉൾപ്പെടുന്ന സുഗന്ധഗരി എന്ന പ്രദേശത്തും അച്ചൂരാൻ വില്ലേജ് ഉൾപ്പെടുന്ന സേട്ടുകുന്ന് എന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. വെങ്ങപ്പള്ളി വില്ലേജിൽ കാരാട്ടപ്പടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കും തറ തുടങ്ങിയ സ്ഥലങ്ങളിൽ ചെറിയ മുഴക്കവും ഇളക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top