മാണി ഗ്രൂപ്പ് നേതാവ് യുഡിഎഫിന് വോട്ട് ചെയ്തു; മൂന്നിലവില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന് വിജയം
കോട്ടയത്ത് അയോഗ്യത ഭയന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചു. മൂന്നിലവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ചാര്‍ളി ഐസക്ക് യുഡിഎഫിന് വോട്ട് ചെയ്തത്. അഞ്ചിനെതിരെ എട്ടുവോട്ടുകള്‍ക്കാണ് റീന ജയിച്ചത്.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ശേഷം മാണി ഗ്രൂപ്പിലേക്ക് കൂറുമാറിയതാണ് ചാര്‍ളി ഐസക്ക്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നു വിപ്പ് ഉള്ളതിനാലാണ് അയോഗ്യത പേടിച്ച് ചാര്‍ളി യുഡിഎഫിനു വോട്ടു ചെയ്തത്.
പഞ്ചായത്ത് യുഡിഎഫ് ആണ് ഭരിക്കുന്നത്. യുഡിഎഫിലെ ധാരണ പ്രകാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഇക്കുറി കോണ്‍ഗ്രസിനാണ്. അതിനാലാണ് വൈസ് പ്രസിഡന്റ് മായ അലക്സ് രാജിവെച്ചത്. “രണ്ട് വര്‍ഷം മുന്‍പ് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും താന്‍ യുഡിഎഫിന് വോട്ടു ചെയ്തതായി ചാര്‍ളി ഐസക്ക് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “വിപ്പ് ലംഘിച്ചാല്‍ അയോഗ്യത വരുമെന്ന് ഉള്ളതിനാലാണ് അന്നും യുഡിഎഫിനു വോട്ടു ചെയ്തത്.” – ചാര്‍ളി ഐസക്ക് പറഞ്ഞു. രണ്ട് സ്വതന്ത്രര്‍ അടക്കം അഞ്ച് പേരാണ് ഇടതുമുന്നണിക്ക് പഞ്ചായത്തില്‍ ഉള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here