‘ബിജെപി സർക്കാരിന്റെ ധാർഷ്ട്യത്തിനെതിരെയുള്ള നീതിയുടെ വിജയം’; ബില്‍ക്കിസ് ബാനു കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ സുപ്രീംകോടതി വിധി ബിജെപി സർക്കാരിന്റെ ധാർഷ്ട്യത്തിനെതിരെയുള്ള നീതിയുടെ വിജയമെന്ന് രാഹുൽ ഗാന്ധി എം.പി. കേസിലെ 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ വിധിക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. ‘തിരഞ്ഞെടുപ്പിലെ നേട്ടങ്ങൾക്കായി നീതിയെ കൊല്ലുന്ന നടപടി ജനാധിപത്യത്തിന് അപകടമാണ്. കുറ്റവാളികൾക്ക് ഒത്താശ ചെയ്യുന്നവർ ആരാണെന്ന് ഇന്നത്തെ സുപ്രീം കോടതി വിധിയിലൂടെ വീണ്ടും രാജ്യത്തിന് മനസിലായെന്ന്’ രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഗുജറാത്ത് സർക്കാർ വിട്ടയച്ച 11 പ്രതികളും രണ്ടാഴ്ചക്കുള്ളിൽ തിരികെ ജയിലിൽ എത്തണമെന്നാണ് കോടതി നിർദേശം. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തതായിരുന്നു കേസ്. എന്നാല്‍ കേസ് എടുക്കാന്‍ രണ്ട് വര്‍ഷം താമസിച്ചു. ഇതിനിടെ തെളിവുകള്‍ നശിപ്പിക്കുകയും ഇരയെ പലതവണ പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top