‘ഇറാൻ ആക്രമണത്തിൽ ജീവനും കൊണ്ടോടുന്ന നെതന്യാഹുവിൻ്റെ വീഡിയോ’; യഥാർത്ഥത്തിൽ സംഭവിച്ചത്…

ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനിടയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഓടി രക്ഷപ്പെടുന്നു എന്ന രീതിയിൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇറാനിയൻ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളാണ് ഇത്തരമൊരു പ്രചരണത്തിന് പിന്നിൽ. എന്നാൽ ദൃശ്യത്തിന് പിന്നിലെ യഥാർത്ഥ വസ്തുതയും പുറത്തുവന്നിട്ടുണ്ട്.

ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയ്ക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പഴക്കമുണ്ട്. 2021ൽ ഇതേ വീഡിയോ പങ്കിട്ട ഫേസ്ബുക്കിലെ പോസ്റ്റുകൾ ഇത് സ്ഥിരീകരിക്കുന്നു. ഈ വീഡിയോകളിൽ ബെഞ്ചമിൻ നെതന്യാഹു ഇസ്രയേൽ പാർലമെൻ്റായ നെസെറ്റിൻ്റെ ഇടനാഴിയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നു എന്നാണ് ആരോപിക്കുന്നത്. എന്നാൽ വീഡിയോ ഏത് സാഹചര്യത്തിലുള്ളതാണ് എന്ന് വ്യക്തമായിട്ടില്ല.

ALSO READ:  ഇറാനെ നേരിടാന്‍ എബ്രഹാം ലിങ്കൺ പുറപ്പെട്ടു; യുദ്ധം നിർത്തിയത് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും താക്കീത് ഭയന്നോ?

ഇറാൻ ഇന്നലെ രാത്രിയിൽ നടത്തിയ ആക്രമണത്തെത്തുടർന്ന് ബെഞ്ചമിൻ നെതന്യാഹു ബങ്കറിനുള്ളിൽ ഒളിക്കാൻ ഓടുന്നുവെന്നാണ് ദൃശ്യത്തെ ചുറ്റിപ്പറ്റി ഇപ്പോള്‍ ഉയരുന്ന പ്രധാന പ്രചരണം. “ഇറാൻ തിരിച്ചടിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ബങ്കറിലേക്ക് ഓടിപ്പോയ നിമിഷങ്ങൾ” – എന്നാണ് ഒരാൾ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ആരെങ്കിലും ദയവായി ബെഞ്ചമിൻ നെതന്യാഹുവിന് ഒളിക്കാൻ ഒരിടം കൊടുക്കു എന്നാണ് പോസ്റ്റു പങ്കുവച്ചു കൊണ്ട് കുറിച്ചത്.

ALSO READ:  ഇറാൻ ഇൻ്റലിജൻസ് മേധാവി മൊസാദ് എജൻ്റ്; കള്ളൻമാർ കപ്പലിൽ തന്നെയെന്ന് വെളിപ്പെടുത്തി മുൻ പ്രസിഡൻ്റ്

ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ലയുടെ വധത്തിനെതിരെ ഇന്നലെ കടുത്ത മിസൈൽ ആക്രമണത്തിലൂടെയാണ് ഇറാൻ മറുപടി കൊടുത്തത്. ടെല്‍ അവീവിലും ജെറുസലേമിലും ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. ഇറാന് വലിയ തെറ്റ് സംഭവിച്ചുവെന്നും തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചിന്‍ നെതന്യാഹു പ്രതികരിച്ചിരുന്നു.

ALSO READ: ഹിസ്ബുള്ളയുടെ നേതൃനിരയൊന്നാകെ ഇസ്രയേൽ തുടച്ചുനീക്കി; 10 ലധികം കമാൻഡർമാരെ കൊന്നൊടുക്കി

തുടർന്ന് ഇറാനെതിരെയുള്ള തിരിച്ചടിക്ക് നേതന്യാഹുവിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമെത്തി. ഇറാനെ നേരിടുന്നതിന് പൂർണ പിന്തുണ പ്രഖ്യാപിച്ച വൈറ്റ് ഹൗസ് ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടുമെന്ന സൂചനയും നല്‍കി. ഇസ്രയേലിന് നേരെയുള്ള ആക്രമണം താൽകാലികമായി നിർത്തിവച്ചതായി ഇറാൻ ഇപ്പോൾ പറയുന്നത്. ഇനിയൊരു പ്രകോപനം ഉണ്ടാകുന്നതുവരെ തിരിച്ചടിയുണ്ടാകില്ലെന്ന് വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. ഇസ്രയേല്‍ അക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കും എന്നാണ് ഇപ്പോള്‍ ഇറാന്‍റെ നിലപാട്.

ALSO READ: ഇറാൻ ചാരൻ ആ വിവരം കൈമാറി; ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചതിങ്ങനെ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top