‘സമുദ്രക്കനി, മഞ്ജുവാര്യര്‍…’; വെട്രിമാരന്റെ ‘വിടുതലൈ 2’ എത്തുന്നത് വമ്പന്‍ താരനിരയുമായി; ആദ്യ ഭാഗത്തെക്കാള്‍ മൂന്നിരട്ടി വലുതെന്ന് സൂരി
ഗരുഡന്‍ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ തന്റെ അടുച്ച ചിത്രം വിടുതലൈ 2നെക്കുറിച്ച് നടന്‍ സൂരിയുടെ വെളിപ്പെടുത്തല്‍. വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ ആദ്യ ഭാഗത്തില്‍ ഒരു പോലീസുകാരന്റെ വേഷത്തിലാണ് സൂരി അഭിനയിച്ചത്. ആദ്യ ചിത്രത്തെ അപേക്ഷിച്ച് വിടുതലൈ രണ്ടാം ഭാഗം കുറച്ചുകൂടി വലിയ ക്യാന്‍വാസിലാണ് ഒരുങ്ങുന്നതെന്ന് സൂരി പറഞ്ഞു.
വിടുതലൈ എന്ന ചിത്രത്തിലൂടെയാണ് സൂരി നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഓഗസ്റ്റിലോ സെപ്റ്റംബറിലോ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഷൂട്ടിംഗ് ഇനിയും ബാക്കിയുണ്ടെന്നും സൂരി പറഞ്ഞു.
“ചിത്രം പ്രതീക്ഷിച്ചതിനെക്കാള്‍ വലുതായിക്കഴിഞ്ഞു, മഞ്ജു വാര്യര്‍ മാഡം, സമുദ്രക്കനി, കിഷോര്‍ എന്നിവരുള്‍പ്പെടെ നിരവധി അഭിനേതാക്കള്‍ സിനിമയിലുണ്ട്. എനിക്കറിയാവുന്നിടത്തോളം വിടുതലൈ 2 വിടുതലൈയേക്കാള്‍ മൂന്നിരട്ടി വലുതും ഗംഭീരവുമായിരിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിടുതലൈയില്‍, വിജയ് സേതുപതി അവതരിപ്പിക്കുന്ന വിപ്ലവകാരിയുടെ കഥാപാത്രത്തെ പിടിക്കാന്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട കുമരേശന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൂരി എത്തിയത്. ആദ്യ ഭാഗത്തിൽ പരിമിതമായ സ്‌ക്രീന്‍ സ്പെയ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും, രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് കുറച്ചുകൂടി ദൈർഘ്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ കൂടാതെ ഭവാനി ശ്രീ, ഗൗതം മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here