എക്സൈസിന്റെ ഓണക്കാല പിരിവ്, ഷാപ്പ് കോൺട്രാക്ടറെ വിജിലൻസ് കുടുക്കി

ഓണക്കാലത്ത് എക്സൈസ് ഉദോഗസ്ഥർക്കുവേണ്ടി കള്ളുഷാപ്പുകളിൽ പിരിവുനടത്തിയ ഏജന്റ് വിജിലൻസിന്റെ പിടിയിലായി. തൊടുപുഴ റേഞ്ച് ഓഫീസ് പരിസരത്ത് നടത്തിയ പരിശോധനയിൽ കള്ളുഷാപ്പ് കോൺട്രാക്ടറും സംഘടനാ ഭാരവാഹിയുമായ സജീവിൽ നിന്നും 1,05,000 രൂപ പിടിച്ചെടുത്തു.ഇയാളുടെ പോക്കറ്റിൽ നിന്നും മുണ്ടിനിടയിൽ തിരുകിയ നിലയിലുമാണ് പണം കണ്ടെത്തിയത്.

തൊടുപുഴ റേഞ്ച് ഇൻസ്പെക്ടർ സിയാദ് കള്ളുഷാപ്പുകളിൽ നിന്ന്‌ മാസപ്പടി വാങ്ങുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നിരീക്ഷിച്ചു വരികയായിരുന്നു. ഷാപ്പുകളിൽ നിന്ന് ശേഖരിച്ച തുക സജീവ് സിയാദിന് കൈമാറുമെന്നും വിവരമുണ്ടായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് സജീവ് കുടുങ്ങിയത്. പണം പിടിച്ചെടുത്തതിനെ തുടർന്ന് തൊടുപുഴ എക്‌സൈസ് റേഞ്ച് ഓഫീസിലും സജീവിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പുകളിലും വിജിലൻസ് പരിശോധന നടത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top