എഡിജിപി അജിത്കുമാറിനെതിരെ വിജിലന്‍സില്‍ പരാതി; അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം വേണം
എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ വിജിലന്‍സില്‍ പരാതി. കവടിയാറിലെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കൊച്ചി സ്വദേശി പരാതി നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം വേണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇമെയില്‍ ആയാണ് പരാതി നല്‍കിയിരിക്കുന്നത്.
എഡിജിപി കോടികള്‍ മുടക്കി ആഡംബര വീടാണ് പണിയുന്നത്. സ്ഥലം വാങ്ങിയതിനും കോടികള്‍ മുടക്കിയിട്ടുണ്ട്. ഇതിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണെന്ന് അന്വേഷിക്കണം. അനധികൃത സ്വത്ത് സമ്പാദനമാണെങ്കില്‍ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ലഭിക്കുന്ന പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറുകയാണ് പതിവ്. അന്വേഷണം വേണോയെന്ന് സര്‍ക്കാരാണ് തീരുമാനിക്കുക.
അജിത്കുമാര്‍ 12,000 ചതുരശ്ര അടി വീട് പണിയുന്നുവെന്ന് പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ചതിന് പിന്നാലെയാണ് വിജിലന്‍സില്‍ പരാതി ലഭിച്ചിരിക്കുന്നത്.
അജിത് കുമാറിന്റെ ഭാര്യ പി.എസ്.ഉഷയുടെ പേരില്‍ രാജകുടുംബാംഗത്തില്‍നിന്ന് 3 തവണയായി വാങ്ങിയ 9.5 സെന്റ് സ്ഥലത്താണ് വീട് പണി നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here