മാത്യു കുഴല്‍നാടനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; നടപടി ചിന്നകനാല്‍ ഭൂമി ഇടപാടില്‍; ക്രമവിരുദ്ധമായി രജിസ്‌ട്രേഷന്‍ നടന്നുവെന്ന് കണ്ടെത്തല്‍

ഇടുക്കി: ചിന്നകനാല്‍ ഭൂമിയിടപാടില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍. 2012ലെ ദേവികുളം തഹസീല്‍ദാര്‍ ഷാജി ഒന്നാം പ്രതിയായ എഫ്‌ഐആറില്‍ 16-ാം പ്രതിയാണ് മാത്യു കുഴല്‍നാടന്‍. 21 പേരെയാണ് പ്രതി പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും ഭൂമി ഇടപാടുമായി മുന്നോട്ടു പോയി എന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്.
മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതിനാല്‍ രജിസ്‌ട്രേഷനോ, പോക്കുവരവോ സാധ്യമല്ലെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയതെന്ന് വിജിലന്‍സ് പറയുന്നു. തഹസീല്‍ദാറിന്റെ ഇടപെടലൂടെയാണ് ക്രമവിരുദ്ധമായി ഇടപെടല്‍ നടന്നതെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നുണ്ട്. നികുതി വെട്ടിപ്പ്, 50 സെന്റ് ഭൂമി അധികമായി കൈവശംവെച്ചു, നിയവിരുദ്ധമായി രജിസ്‌ട്രേഷന്‍ നടത്തി തുടങ്ങിയ ക്രമക്കേടുകള്‍ നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു.
2021ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കര്‍ ഇരുപത്തിമൂന്ന് സെന്റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴല്‍നാടന്റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരില്‍ വാങ്ങി റിസോര്‍ട്ട് തുടങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here