മദ്യത്തിന് അമിത വില; ബെവ്കോ ഷോ റൂമുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്; ‘ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്’ തുടരുന്നു
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. പതിനാല് ജില്ലകളിലായി 78 ബെവ്കോ ഔട്ട് ലെറ്റുകളിലാണ് ഇന്ന് മിന്നൽ പരിശോധന നടത്തുന്നത്. ഔട്ട് ലെറ്റുകളെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റെയ്ഡ്.
കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം വില്‍ക്കുന്നതായും പ്രത്യുപകാരമായി മദ്യകമ്പനികളുടെ ഏജന്റുമാരിൽ നിന്നും കൈക്കൂലിയായി കമ്മീഷൻ ചില ഉദ്യോഗസ്ഥർ കൈപ്പറ്റുന്നതായും സൂചനകള്‍ ലഭിച്ചിരുന്നു. ഇതുള്‍പ്പെടെ ഒട്ടനവധി പരാതികള്‍ ബെവ്കോ ഷോറൂമുകള്‍ക്ക് എതിരെ വന്നിരുന്നു. ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് എന്ന് പെരിട്ടുള്ള റെയ്ഡാണ് നടക്കുന്നത്.
വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലൻസ് ഐജി .ഹർഷിത അട്ടല്ലൂരിയുടെയും പോലീസ് സൂപ്രണ്ട് റജി ജേക്കബ്ബിന്റെ നേതൃത്വത്തിലും നടക്കുന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here