മദ്യ വിൽപ്പനയ്ക്ക് കമ്മീഷൻ കമ്പനി വക; ഏജന്റിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ പിടികൂടി വിജിലൻസ്; കവറിൽ ഔട്ട്ലെറ്റിന്റെ പേരും കമ്മീഷൻ തുകയും

തിരുവനന്തപുരം : ബിവറേജസ് , കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളിൽ മദ്യ വില്പനയ്ക്ക് കമ്മീഷൻ നൽകി കമ്പനികൾ. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മദ്യ കമ്പനി ഏജന്റിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ പിടികൂടി. വിവിധ ഔട്ട്ലെറ്റുകളിൽ വിതരണം ചെയ്യാനായി എത്തിച്ച തുകയാണ് പിടികൂടിയത്.

പാലക്കാട് ജില്ലയിലെ മുണ്ടൂർ കൺസ്യൂമർഫെഡ് ഔട്ട്ലെറ്റിൽ ജീവനക്കാരന് കഴിഞ്ഞ മാസത്തെ കമ്മീഷനായി 8000 രൂപ കൈമാറായിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ പ്രീമിയം കൗണ്ടറിലെ മേശയ്ക്ക് താഴെ നിന്ന് വിവിധ കമ്പനികൾ നൽകിയ 15180 രൂപ വിജിലൻസ് കണ്ടെത്തി. ഇതിനുപിന്നാലെയാണ് മദ്യ കമ്പനി ഏജൻ്റുമാർ വന്ന വാഹനം പിന്തുടർന്ന് പരിശോധിച്ചത്. ഈ പരിശോധനയിലാണ് 43 കവറുകളിലായി രണ്ട് ലക്ഷത്തോളം രൂപ പിടികൂടിയത്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ഔട്ട്ലെറ്റുകളുടെ പേരും കമ്മീഷൻ തുകയും എഴുതിയ കവറുകളിലാക്കിയ നിലയിലാണ് പണം പിടികൂടിയത്.

സർക്കാർ ഉത്പാദിപ്പിക്കുന്ന മദ്യം വിൽപ്പന നടത്താതെ സ്വകാര്യ കമ്പനികളുടെ മദ്യത്തിന് ഔട്ട്ലെറ്റുകളിൽ പ്രാധാന്യം നൽകുന്നു എന്ന് പരാതി ഉണ്ടായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. നേരത്തെയും എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു മദ്യ കമ്പനിയുടെ ഏജന്റിൽ നിന്നും ഇത്തരത്തിൽ പണം വിജിലൻസ് കണ്ടെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top