വിജിലന്‍സിന്റെ ‘ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസി’ല്‍ കുടുങ്ങിയത് 19 മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍; ഡിഎച്ച്എസിലെ 64 ഡോക്ടര്‍മാര്‍ വേറെയും; നടപടി വരും

തിരുവനന്തപുരം: ഇന്നലെ വിജിലന്‍സ് നടത്തിയ ‘ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസി’ല്‍ പിടി വീണത് വിവിധ മെഡിക്കല്‍ കോളജിലെ 19 ഡോക്ടര്‍മാര്‍ക്ക്. ഇവര്‍ക്കൊപ്പം ഡിഎച്ച്എസിലെ 64 ഡോക്ടര്‍മാര്‍ നിബന്ധനകള്‍ പാലിക്കാതെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും കണ്ടെത്തി.

എഴുപത് ടീമുകളായി തിരിഞ്ഞാണ് വിവിധ ജില്ലകളില്‍ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. പിടിയിലായവര്‍ എല്ലാം തന്നെ നോൺ പ്രാക്ടീസ് അലവൻസ് വാങ്ങുന്ന ഡോക്ടര്‍മാരാണ്. വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

കോഴിക്കോട് ജില്ലയിൽ 8, ആലപ്പുഴ ജില്ലയിൽ 3, തൃശ്ശൂർ ജില്ലയിൽ 2, തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഓരോ ഡോക്ടര്‍മാര്‍ വീതവുമാണ് പിടിക്കപ്പെട്ടത്.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ 10, കണ്ണൂർ ജില്ലയിൽ 9, കാസർകോട് ജില്ലയിൽ 8, കൊല്ലം ജില്ലയിൽ 5, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ 4, കോട്ടയം ജില്ലയിൽ 3, ഇടുക്കി, മലപ്പുറം ജില്ലകളിൽ 2, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ 1 എന്നിങ്ങനെ ആരോഗ്യ വകുപ്പിന്റെ കീഴിലെ 64 ഡോക്ടർമാരാണ് നിബന്ധനകള്‍ പാലിക്കാതെ സ്വകാര്യ പ്രാക്ടീസ് നടത്തി കുടുങ്ങിയത്. റെയ്ഡില്‍ പിടികൂടിയ ഡോക്ടർമാരുടെ വിവരങ്ങള്‍ മേൽ നടപടികൾക്കായി സർക്കാരിന് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ്‌കുമാർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top