വെടിമരുന്ന് ലൈസന്‍സില്‍ വ്യാപക ക്രമക്കേടുകള്‍; വിജിലന്‍സിന്റെ ‘ഓപ്പറേഷൻ വിസ്ഫോടൻ’ പുരോഗമിക്കുന്നു
September 24, 2024 5:24 PM

വെടിമരുന്ന് ലൈസന്‍സുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ വിജിലന്‍സ് ഇന്ന് മിന്നല്‍ പരിശോധന നടത്തി. ‘ഓപ്പറേഷൻ വിസ്ഫോടൻ’ എന്ന പേരിലാണ് റെയ്ഡ്.
വിവിധ ജില്ലകളിലെ കളക്ടറേറ്റുകളിലും ബന്ധപ്പെട്ട ഓഫീസുകളിലും രാവിലെ തുടങ്ങിയ പരിശോധന തുടരുകയാണ്.
ലൈസന്‍സ് അനുവദിക്കുന്നതിലും പുതുക്കുന്നതിലും ക്രമക്കേട് എന്ന വിവരമാണ് വിജിലന്‍സിന് ലഭിച്ചത്. വെടിമരുന്ന് ലൈസന്‍സ് നേടിയ സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here