വില്ലേജുകളില്‍ മിന്നല്‍ റെയ്ഡ്; വിജിലന്‍സിന്റെ ‘ഓപ്പറേഷൻ സുതാര്യത’ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ പരിശോധന നടക്കുന്നു. ‘ഓപ്പറേഷൻ സുതാര്യത’ എന്ന പേരിൽ വ്യാപക പരിശോധനയാണ് നടത്തുന്നത്. റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനുള്ള ഇ-ഡിസ്ട്രിക്ട് ഓൺലൈൻ സംവിധാനം വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ലെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
അഴിമതി തടയുന്നതിന്റെ ഭാഗമായാണ് ഇ-ഡിസ്ട്രിക്ട് പദ്ധതി നടപ്പാക്കിയത്. വില്ലേജ് ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ സർട്ടിഫിക്കറ്റുകൾക്കും രേഖകൾക്കും വേണ്ടിയുള്ള അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം. സർട്ടിഫിക്കറ്റുകൾ ഓൺലൈനായും ലഭിക്കും.
ഓണ്‍ലൈനായുള്ള അപേക്ഷകള്‍ വിവിധ വില്ലേജ് ഓഫീസുകളില്‍ പല കാരണങ്ങള്‍ പറഞ്ഞ് മാറ്റിവെച്ചതായുള്ള വിവരമാണ് ലഭിച്ചത്. തിരഞ്ഞെടുത്ത വില്ലേജ് ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. വിവിധ ജില്ലകളിലായി 88 വില്ലേജ് ഓഫീസുകളിലാണ് ഒരേസമയം മിന്നൽ പരിശോധന നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here