ഫഹദിന്റെ ‘ആവേശ’ത്തെ പ്രശംസിച്ച് വിഘ്‌നേഷ് ശിവന്‍; ‘ഫാഫ അയ്യാ, നിങ്ങളീ ഭൂമിയിലൊന്നുമുള്ള ആളല്ല’; സംവിധായകനും കയ്യടി

ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രം തിയറ്ററില്‍ ഗംഭീര പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതോടകം 60 കോടി കടന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകനും നിര്‍മാതാവും നയന്‍താരയുടെ ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിഘ്‌നേഷിന്റെ പ്രതികരണം.
‘ഔട്ട്‌സ്റ്റാന്‍ഡിങ് സിനിമ, ഫാഫ അയ്യാ, നിങ്ങളീ ഭൂമിയിലുള്ള ആളൊന്നുമല്ല. ഭ്രാന്തമായ എഴുത്ത്, അതിശയിപ്പിക്കും വിധത്തിലുള്ള എക്‌സിക്യൂഷന്‍. മലയാള സിനിമ എല്ലാം തകര്‍ത്തെറിഞ്ഞ് മുന്നോട്ടു പോകുകയാണ്. ജിത്തു മാധവനും സുഷിന്‍ ശ്യാമിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍,’ വിഘ്‌നേഷ് കുറിച്ചു.
കഴിഞ്ഞദിവസം പ്രേമലു കണ്ട് ചിത്രത്തെ പ്രശംസിച്ച് നയന്‍താരയും രംഗത്തെത്തിയിരുന്നു. നല്ല സിനിമകള്‍ എപ്പോഴും തന്നെ സന്തോഷിപ്പിക്കുന്നു എന്നാണ് നയന്‍താര പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here