‘റേപ്പിനെ തമാശയാക്കി’; വിജയ് ദേവരകൊണ്ടക്കെതിരെ വിമര്‍ശനം; തിയറ്ററില്‍ മാത്രമല്ല, ഒടിടിയില്‍ എത്തിയിട്ടും ‘ഫാമിലി സ്റ്റാര്‍’ എയറില്‍ തന്നെ

തിയേറ്ററില്‍ റിലീസ് ചെയ്ത് 20 ദിവസങ്ങള്‍ക്ക് ശേഷം വിജയ് ദേവരകൊണ്ടയും മൃണാല്‍ താക്കൂറും അഭിനയിച്ച ഫാമിലി സ്റ്റാര്‍ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനമാരംഭിച്ചു. തിയറ്ററില്‍ തകര്‍ന്നടിഞ്ഞ ചിത്രത്തിന് ഒടിടിയില്‍ എത്തിയിട്ടും രക്ഷയില്ലെന്ന അവസ്ഥയാണ്. വിജയ് ദേവരകൊണ്ടയുടെ കഥാപാത്രമായ ഗോവര്‍വര്‍ദ്ധന്‍, വില്ലന്റെ കുടുംബത്തിലെ സ്ത്രീകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി ഉയര്‍ത്തുന്ന രംഗം ചിത്രത്തിലുണ്ട്. ഇതാണ് വലിയ രീതിയില്‍ വിമര്‍ശനം നേരിടുന്നത്.
‘സിനിമയുടെ പേര് ഫാമിലി സ്റ്റാര്‍, എന്നിട്ട് മാസ് കാണിക്കാന്‍ വീട്ടിലിരിക്കുന്ന സ്ത്രീകളെ കുറിച്ചു ഇതുപോലുള്ള ഡയലോഗുകള്‍ പറയണം’ എന്ന തരത്തില്‍ നിരവധി വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്. ‘ഇത്തരമൊരു രംഗം അവതരിപ്പിക്കേണ്ടി വന്നപ്പോള്‍ വിജയ് ദേവരകൊണ്ടയ്ക്ക് അതില്‍ കുഴപ്പമൊന്നും തോന്നിയില്ലേ’ എന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചോദിക്കുന്നു.
പരശുറാം സംവിധാനം ചെയ്ത ചിത്രമാണ് ഫാമിലി സ്റ്റാര്‍. ഗീതാ ഗോവിന്ദത്തിനു ശേഷം ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. ഏപ്രില്‍ 26നാണ് ഫാമിലി സ്റ്റാര്‍ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here