സഞ്ജു പരാജയം; കേരളത്തിന് ജയം; ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ആശങ്കയോടെ ആരാധകർ

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ മഹാരാഷ്ട്രയെ തകർത്ത് കേരളം ക്വാർട്ടർ ഫൈനലിൽ. 153 റൺസിനാണ് കേരളത്തിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 383 റൺസെന്ന കൂറ്റൻ സ്കോർ നേടി. കൃഷ്ണ പ്രസാദിന്റെയും രോഹൻ കുന്നുന്മേലിന്റെയും തകർപ്പൻ സെഞ്ചുറികയുടെ മികവിലാണ് ഇന്ത്യൻ വൻ സ്കോർ അടിച്ചുകൂട്ടിയത്. കൃഷ്ണ പ്രസാദ് 144 റൺസും രോഹൻ 120 റൺസും നേടി. ആദ്യ വിക്കറ്റിൽ ഇരുവരും 218 റൺസാണ് ചേർത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര 37.4 ഓവറിൽ 230 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് കേരളത്തിൻ്റെ ജയം അനായാസമാക്കിയത്. വൈശാഖ് ചന്ദ്രൻ മൂന്ന് വിക്കറ്റും നേടി.
അതേസമയം, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എകദിന ക്രിക്കറ്റ് ടീമിൽ ഇടം നേടിയ സഞ്ജുവിൻ്റെ പ്രകടനം ആരാധകരെ നിരാശാക്കി. കേരളത്തിന്റെ ബാറ്റ്‌സ്മാന്‍മാരെല്ലാം തിളങ്ങിയപ്പോഴും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. 25 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള സഞ്ജുവിന്റെ ശ്രമമാണ് വിക്കറ്റില്‍ കലാശിച്ചത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള പ്ലേയിംഗ് ഇലവനിൽ ഇടം പിടിക്കാൻ വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു സ്ഥിരതയാർന പ്രകടനം പുറത്തെടുക്കേണ്ടതായിട്ടുണ്ട്. എന്നാൽ സഞ്ജുവിനത് സാധിക്കുന്നില്ല എന്നതാണ് ആരാധകരെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ സഞ്ജു കളിച്ചിരുന്നു. അന്ന് മികച്ച പ്രകടനം നടത്തിയ താരത്തിന് അതേ മികവ് ദക്ഷിണാഫ്രിക്കയില്‍ കാട്ടാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വൻ്റി 20 പരമ്പരയ്ക്ക് നാളെ ഡർബനിൽ തുടക്കമാകും. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്.
ഇന്ത്യന്‍ ട്വന്‍റി 20 ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, റിതുരാജ് ഗെയ്‌ക്‌വാദ്, തിലക് വര്‍മ്മ, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി,ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here