പോസ്റ്ററില്‍ എന്റെ ഫോട്ടോ വച്ചാല്‍ തിയറ്ററില്‍ ആള്‍ക്കാര്‍ കേറില്ലെന്ന് പറഞ്ഞിരുന്നു; ‘മഹാരാജാ’ വിജയാഘോഷത്തില്‍ വിജയ് സേതുപതി

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ കരിയറിലെ 50ാം സിനിമ മഹാരാജ ജൂണ്‍ 14നാണ് തിയറ്ററുകളില്‍ എത്തിയത്. കഴിഞ്ഞദിവസം ചെന്നൈയില്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയ വിജയഘോഷത്തിനിടെ സംസാരിച്ച വിജയ് സേതുപതി, തുടക്കകാലത്തെ സിനിമ അനുഭവങ്ങളെക്കുറിച്ച് പറയുകയുണ്ടായി.

“ഞാന്‍ അഭിനയിച്ച ഒരു സിനിമയുടെ റിലീസ് സമയത്ത് എന്റെ പടമുള്ള പോസ്റ്റര്‍ വെച്ചാല്‍ തിയറ്ററില്‍ ആളുകള്‍ കേറില്ല എന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ മഹാരാജ ആ സീന്‍ മാറ്റിയെഴുതുകയാണ്. അന്നത്തെ ആളുകളുടെ സംശയത്തിനുള്ള മറുപടികൂടിയാണ് ഈ ചിത്രം,” വിജയ് സേതുപതി പറഞ്ഞു. അതേസമയം, ഏത് ഏത് സിനിമയുടെ റിലീസ് സമയത്താണ് ഈ ദുരനുഭവം ഉണ്ടായത് എന്നോ ആരാണ് അത് പറഞ്ഞത് എന്നോ താരം വെളിപ്പെടുത്തിയില്ല.

സമീപമകാലത്തെ തന്റെ ചിത്രങ്ങളെ അപേക്ഷിച്ച്, മഹാരാജ ബോക്‌സ് ഓഫീസില്‍ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്ന് അടുത്തിടെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സേതുപതി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ക്കും മുകളിലാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പ്രകടനം. വിജയ് സേതുപതിക്കൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, അഭിരാമി, അരുള്‍ദോസ് എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top