പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് ചെയർമാൻ രാജിവച്ചു; പേയ്ടീം ഇടപാടുകള്‍ മാര്‍ച്ച് 15 നകം നിര്‍ത്തും; അന്വേഷണം തുടങ്ങി ഇഡിയും
ഡൽഹി: പേയ്ടിഎം ഉടമ വിജയ് ശേഖർ ശർമ ബാങ്കിന്റെ നോൺ–എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചു. എന്നാൽ, പേയ്ടിഎമ്മിന്റെ എംഡി സ്ഥാനത്ത് അദ്ദേഹം തുടരും. ചട്ടലംഘനത്തിന്റെ പേരില്‍ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള റിസർവ് ബാങ്ക് നടപടിക്കു പിന്നാലെയാണ് രാജി. വിദേശനാണയ വിനിമയ ചട്ട (ഫെമ) ലംഘനത്തിന്റെ പേരില്‍ പേയ്ടിഎമ്മിനെതിരെ ഇഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
പേയ്ടിഎം ഇടപാടുകൾ മാർച്ച് 15നകം നിർത്തിവയ്ക്കണമെന്ന് ആർബിഐ ആവശ്യപ്പെട്ടിരുന്നു. മാർച്ച് 15നു ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ് -കറന്റ് അക്കൗണ്ടുകൾ, വോലറ്റ്, ഫാസ്ടാഗ്, നാഷനൽ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നത് ആർബിഐ വിലക്കിയിട്ടുണ്ട്. .
ഫെബ്രുവരി 29 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയം. വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ പൊതു താൽപര്യം പരിഗണിച്ചാണ് തീയതി നീട്ടിയത്. ഉപഭോക്താക്കൾക്ക് ഒരു അസൗകര്യവും ഉണ്ടാക്കാതെ നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള സൗകര്യം പേയ്ടിഎം ബാങ്ക് ഒരുക്കണമെന്നു റിസർവ് ബാങ്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here