പ്രഭുദേവ സംവിധാനം ചെയ്ത വിജയ് ചിത്രം ‘പോക്കിരി’ റീ-റിലീസിന്; ജൂണ്‍ 21ന് തിയറ്ററുകളിലേക്ക്; ‘ഗില്ലി മാജിക്’ ആവര്‍ത്തിക്കുമോ എന്ന് പ്രേക്ഷകര്‍

വിജയ്‌യെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്ത തമിഴ് ചിത്രം പോക്കിരി റിലീസ് ചെയ്തിട്ട് 17 വര്‍ഷം പിന്നിടുന്നു. ഈ അവസരത്തില്‍ വിജയ് ആരാധകരെ ആവേശം കൊള്ളിക്കാന്‍ ചിത്രം റീ-റിലീസിന് തയ്യാറെടുക്കുകയാണ്. ആഗോളതലത്തിലാണ് റീ-റിലീസ്. കേരളത്തില്‍ വര്‍ണ്ണചിത്ര റിലീസ് ആണ് പോക്കിരി വിതരണം ചെയ്യുന്നത്. ഇതോടെ, ജൂണ്‍ 21ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ദളപതിയുടെ വിളയാട്ടമായിരിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചു.

ഡാൻസ് മാസ്റ്റർ അശോക് രാജയ്‌ക്കൊപ്പം വിജയ്‌യും പ്രഭുദേവയും പോക്കിരി ലൊക്കേഷനിൽ

മഹേഷ് ബാബു നായകനായ തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു 17 വര്‍ഷം മുമ്പ് പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരി. 2007ല്‍ പുറത്തിറങ്ങിയ ആക്ഷന്‍-ഡ്രാമ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു. 200 ദിവസത്തില്‍ അധികമാണ് പോക്കിരി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ബോക്‌സ് ഓഫീസില്‍ ചിത്രം 75 കോടി രൂപ നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ തമിഴ് ചിത്രം കൂടിയായിരുന്നു പോക്കിരി. രജനികാന്തിന്റെ ചന്ദ്രമുഖിയെ മറികടന്നായിരുന്നു പോക്കിരിയുടെ നേട്ടം. വിജയ്‌യുടെ പോക്കിരിയും അജിത്തിന്റെ ആള്‍വാറും തമ്മിലായിരുന്നു ആ വര്‍ഷം ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയതെങ്കിലും പൊങ്കല്‍ തൂക്കിയത് വിജയ് ചിത്രമായിരുന്നു.

കേരളത്തിലെ ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിജയ് ചിത്രം കൂടിയാണ് പോക്കിരി. ഈ ചിത്രം കേരളത്തില്‍ വിജയ്ക്ക് കൂടുതല്‍ ആരാധകരെ നേടിക്കൊടുത്തു. അസിന്‍ നായികയായ ചിത്രത്തില്‍ പ്രകാശ് രാജ്, വടിവേലു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. അടുത്തിടെ വിജയ്‌യുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ഗില്ലിയും ആഗോളതലത്തിൽ റീ-റിലീസ് ചെയ്തിരുന്നു. ചിത്രം വമ്പൻ നേട്ടമാണ് ബോക്സ് ഓഫീസിൽ നേടിയത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top