ഏതു നിമിഷവും വധിക്കപ്പെട്ടേക്കും എന്ന് മുന്‍ റോ എജന്റ്റ്; കേസില്‍ നേരിട്ട് എത്തേണ്ടെന്ന് കോടതി

നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി റിസർച്ച് ആൻഡ് അനാലിസിസ് വിംഗിൻ്റെ മുന്‍ ഉദ്യോഗസ്ഥന്‍ വികാഷ് യാദവ് കോടതിയില്‍. യാദവ് പ്രതിയായ തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ആസൂത്രണം നടത്തി എന്ന് അമേരിക്ക ആരോപിക്കുന്ന ആളാണ് യാദവ്.

തനിക്ക് ഗുരുതരമായ ഭീഷണിയുണ്ടെന്നും വധിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നുമാണ് യാദവ് കോടതിയെ അറിയിച്ചത്. അപേക്ഷ കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട് 2023 ഡിസംബറിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത യാദവിന് ഈ വർഷം ആദ്യം ജാമ്യം ലഭിച്ചിരുന്നു. വ്യക്തിപരമായ വിവരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഗുരുതരമായ ഭീഷണി നിലനില്‍ക്കുന്നു എന്നാണ് യാദവ് കോടതിയില്‍ പറഞ്ഞത്.

Also Read: അമേരിക്ക തേടുന്ന ‘റോ’ എജൻ്റ് വികാഷ് യാദവ് ആരാണ്? ലുക്കൗട്ട് നോട്ടീസിറക്കി എഫ്ബിഐ വലവീശുന്നു

പന്നുവിനെ വധിക്കാനായി 1,00,000 യുഎസ് ഡോളറിന് കൊലപാതകം നടത്താൻ ഒരാളെ വാടകയ്‌ക്കെടുത്തതായാണ് എഫ്ബിഐ കുറ്റപത്രം. ഇയാള്‍ എഫ്ബിഐ എജന്റ്റ് ആയിരുന്നു. എന്നാല്‍ യാദവ് ഈ ആരോപണം തള്ളിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top