വിക്രമിന്റെ ‘ധ്രുവനച്ചത്തിരം’ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തിൽ അഭിനയ ജീവിതം ആരംഭിച്ച വിക്രമിന് സ്വീകാര്യത കിട്ടിയത് തമിഴിലായിരുന്നെങ്കിലും കേരളത്തിലും ആരാധകർ ഏറെയാണ്. നടന്റെ പുതിയ സിനിമയ്ക്കായി കണ്ണുംനട്ട് കാത്തിരിക്കുകയാണ് ആരാധകർ.
2016 ൽ വിക്രമിനെ നായകനാക്കി ചിത്രീകരണം ആരംഭിച്ച ‘ധ്രുവനച്ചത്തിരം’ നവംബർ 24ന് റിലീസ് ചെയ്യുമെന്ന് സംവിധായകൻ ഗൗതം വാസുദേവ് അറിയിച്ചു. ഏഴു വർഷത്തിനിടയിൽ ഒട്ടേറെ തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. സംവിധായകന്റെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം 2018 മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വെച്ചിരുന്നു.
വിക്രം അവസാനമായി അഭിനയിച്ചത് മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവനിൽ ആണ്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം വേറെ സിനിമകൾ ഒന്നും തന്നെ വിക്രമിന്റെതായി പുറത്തു വന്നിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here