‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഈ വര്‍ഷത്തെ തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയെന്ന് വിക്രാന്ത് മാസി; എല്ലാവരും സിനിമ കാണണമെന്നും താരം

തിയറ്ററുകളെ ഇളക്കിമറിച്ച് 74 ദിവസത്തെ പ്രദര്‍ശനത്തിനു ശേഷമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടി റിലീസിനെത്തിയത്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് ചിത്രത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം വിക്രാന്ത് മാസി. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് വിക്രാന്ത് മാസി കണ്ടത്.

“ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തെക്കാള്‍ ത്രില്ലിങ് ആയിട്ടുള്ളത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അത് യഥാര്‍ത്ഥ ജീവിതത്ത ആസ്പദമാക്കിയിട്ടുള്ള കഥയാണ് എന്നതാണ്. എല്ലാവരെയും പോലെ ഞാനും മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടു. എന്റെയുള്ളിലെ ‘ഒരിക്കലും തോറ്റുപിന്മാറരുത്’ എന്ന ചിന്തയെ ഈ ചിത്രം ആളിക്കത്തിച്ചു. സൗഹൃദത്തിന്റെയും ഇച്ഛാശക്തിയുടെയും ഉദാഹരണമാണ് ഈ കഥ. ഒപ്പം അതിമനോഹരമായ ദൃശ്യങ്ങളും മനംകവരുന്ന പ്രകടനങ്ങളും ചിത്രത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാക്കി. തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിത്. എന്നെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും പ്രിയപ്പെട്ട സിനിമ.”

ഫെബ്രുവരി 22ന് തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രം മെയ് 4ന് രാത്രിയാണ് ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചത്. ആഗോളതലത്തില്‍ 240 കോടി രൂപയാണ് ചിത്രം നേടിയത്. മലയാളത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡും മഞ്ഞുമ്മല്‍ ബോയ്‌സിന് സ്വന്തം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top