പട്ടയം അനുവദിച്ച് കിട്ടുന്നതിന് ആവശ്യപ്പെട്ടത് 15000 രൂപ; കൈക്കൂലി വാങ്ങുമ്പോള്‍ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

കൊല്ലം: പതിനയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിന്നിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയിലായി. തിങ്കള്‍ കരിക്കകം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുജി മോൻ സുധാകരനാണ് പിടിയിലായത്. പരാതിക്കാരന്റെ സഹോദരിയുടെ പേരിലുള്ള വസ്തുവിന്റെ പട്ടയം അനുവദിച്ച് കിട്ടുന്നതിന് പുനലൂര്‍ താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ അപേക്ഷ വില്ലേജ് ഓഫീസിലേക്ക് അയച്ചിരുന്നു.

മാസങ്ങളോളം നടപടി വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ 15000 രൂപയുമായി വരാന്‍ സുജിമോന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം വിജിലൻസ് കൊല്ലം യൂണിറ്റ് പോലീസ് ഡപ്യൂട്ടി സൂപ്രണ്ട് സജാദിനെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് കൈക്കൂലി വാങ്ങിക്കുമ്പോള്‍ അറസ്റ്റ് ചെയ്തത്.

സുജിമോന്‍ വീട് നിര്‍മ്മിക്കുന്ന എരൂരില്‍ വെച്ച് പരാതിക്കാരനില്‍ കൈക്കൂലി സ്വീകരിക്കുമ്പോഴാണ് അറസ്റ്റ് നടന്നത്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർമാരായ ജോഷി, ജയകുമാർ, ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിബു സക്കറിയ, ഷാജി, സുനിൽ കുമാർ, ദേവപാൽ, അജീഷ്, സുരേഷ്, നവാസ്, സാഗർ എന്നിവരാണ് ഉള്‍പ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top