വ്യാജബില്ലുകൾ തയ്യാറാക്കി പണം തട്ടിയ കേസ്; കൃഷി ഓഫീസർക്കും അസിസ്റ്റന്റിനും മൂന്ന് വർഷം വീതം തടവ് .

ഇടുക്കി: വ്യാജബില്ലുകൾ തയ്യാറാക്കി പണം തട്ടിയെടുത്ത കേസ്സിൽ കൃഷി ഓഫീസർക്കും അസിസ്റ്റന്റിനും തടവ്. ഇടുക്കി കാന്തള്ളൂർ കൃഷി ഓഫീസറായിരുന്ന പി.പളനി, കൃഷി അസിസ്റ്റന്റ് ഐസക് എന്നിവർക്ക് മൂന്ന് വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. കൂടാതെ 5000 രൂപ വീതം പിഴയും ഒടുക്കണം. മൂവാറ്റുപുഴ വിജിലൻസ് പ്രത്യേക കോടതിയുടേതാണ് വിധി.
1992-ൽ കർഷകരുടെ പേരിൽ അപേക്ഷ തയ്യാറാക്കി പമ്പ് സെറ്റ് വാങ്ങിയെന്ന് കാണിച്ച് വ്യാജ ബില്ലുകൾ ചമച്ചായിരുന്ന തട്ടിപ്പ്. സർക്കാർ ഫണ്ടിൽ നിന്നും ഈ പേരിൽ 13500 രൂപ തട്ടിയെടുത്തു. ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പിയായിരുന്ന കെ.വി. ജോസഫ് രജിസ്റ്റർ ചെയ്ത് കേസിൽ ഡി.വൈ.എസ്.പി പി.റ്റി.കൃഷ്ണൻകുട്ടിയാണ് കുറ്റപത്രം സമർപ്പിച്ചത്. ഇൻസ്പെക്ടർമാരായ എ.സി. ജോസഫ് , ജിൽസൺ മാത്യൂ എന്നിവർക്കായിരുന്നു അന്വേഷണ ചുമതല. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ളിക് പ്രോസിക്യൂട്ടർ സരിത.വി.എയാണ് ഹാജരായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here