വിനീത് ശ്രീനിവാസന്റെ ‘വർഷങ്ങൾക്കു ശേഷം’ ട്രെയിലർ; ഗംഭീര പ്രകടനവുമായി ധ്യാനും പ്രണവും; ഏപ്രിൽ 11ന് റിലീസ്

മലയാള ചലച്ചിത്രമേഖലയില്‍ നാഴികക്കല്ലുകളായ നിരവധി മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സിനിമാസ് നിര്‍മാണവും മലയാളികളുടെ പള്‍സ് അറിയുന്ന വിനീത് ശ്രീനിവാസന്‍ സംവിധാനവും നിര്‍വഹിക്കുന്ന വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിനായിപ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേര്‍ന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയിന്‍മെന്റ് ആയിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നത്. വമ്പന്‍ ക്യാന്‍വാസില്‍ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാന്‍ – വിഷു റിലീസായി ഏപ്രില്‍ പതിനൊന്നിന് തയറ്ററുകളില്‍ എത്തും.

വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയു, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു നീണ്ട താരനിര അണിനിരക്കുന്നുണ്ട്. അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top