ഇന്ത്യക്ക് ‘ഷോക്ക് ട്രീറ്റ്‌മെന്റ്’; ഒളിമ്പിക്സ് മെഡൽ ഉറപ്പിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി

പാരീസ് ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി. വനികളുടെ 50 കിലോഗ്രാം ഗുസ്തിയിയിൽ സ്വർണ മെഡൽ പോരാട്ടത്തിന് ഇറങ്ങാനിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. അനുവദനീയമായ പരിധിയേക്കാൾ ഏകദേശം 100 ഗ്രാം ഭാരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇന്ന് സ്വർണ മെഡൽ പോരാട്ടത്തിനിറങ്ങുന്ന ഫോഗട്ടിലൂടെ ഇന്ത്യ വെള്ളി മെഡൽ ഗുസ്തിയിൽ ഉറപ്പിച്ചിരുന്നു. എന്നാൽ ഗുസ്തിയിലെ നിയമപ്രകാരം അതിനും സാധ്യതല്ലെന്നാണ് റിപ്പോർട്ടുകൾ. തൻ്റെ മൂന്നാം ഒളിമ്പിക്സിൽ മെഡൽ ഉറപ്പിച്ച ഫോഗട്ട് ഇന്ന് ഫൈനലിൽ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. ഇതോടെ ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടവും താരത്തിന് നഷ്ടമായി.

പ്രീക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോകചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ അട്ടിമറിച്ചാണ് പാരീസില്‍ ഫോഗട്ട് ഇക്കുറി മെഡൽ സ്വന്തമാക്കും എന്ന സൂചന നൽകിയത്. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യനായ ഒക്‌സാന ലിവാച്ചിനെയും സെമിഫൈനലില്‍ ക്യൂബയുടെ ഗുസ്മാന്‍ ലോപ്പസ് യുസ്നിലിസിനെയും ഇടിച്ചിട്ടായിരുന്നു അവർ ഫൈനലിലേക്ക് കുതിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top