വിനേഷ് ഫോഗട്ട് ഉടന്‍ കോണ്‍ഗ്രസില്‍ ചേരും; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നും വിവരം
ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് കോണ്‍ഗ്രസില്‍ അംഗത്വം എടുക്കും. ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്ന് തന്നെ പാര്‍ട്ടിയില്‍ ചേരാന്‍ താരം തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. മറ്റൊരു ഗുസ്തി താരമായ ബജ്രംങ് പൂനിയയും കോണ്‍ഗ്രസില്‍ അംഗമാകും. കഴിഞ്ഞ ദിവസം ഇരുവരും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹൂല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുമായി ഇരുവരും ചര്‍ച്ച നടത്തി.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ വിനേഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഇക്കാര്യത്തിലും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. ഒളിംപിക്സിന് ശേഷം മടങ്ങിയെത്തിയ വിനേഷ് ഫോഗട്ടിന് ഡല്‍ഹി വിമാനത്താവളം മുതല്‍ അവരുടെ ഗ്രാമമായ ചാര്‍ഖി ദ്രാദ്രി വരെ നീണ്ട സ്വീകരണ ഘോഷയാത്ര തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ടേക്ക് ഓഫായി കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നു. സ്വീകരണ പരിപാടികളിലെ ജനക്കൂട്ടത്തെ വോട്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
കഴിഞ്ഞ ദിവസം കര്‍ഷക സമരവേദിയിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വിനേഷ് ഫോഗട്ട് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലെ കര്‍ഷകരുടെ സമരപന്തലിലാണ് വിനേഷ് എത്തിയത്. കര്‍ഷകന്റെ മകളായ താന്‍ എന്നും കര്‍ഷക പ്രതിഷേധങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് വിനേഷ് പ്രഖ്യാപിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here